ബാറിനെതിരെ സ്ത്രീകൾ; ബാർ ആവശ്യപ്പെട്ട് പുരുഷന്മാരും
text_fieldsമംഗളൂരു: ചിക്കമംഗളൂരുവിലെ കടൂർ താലൂക്കിലെ അഞ്ചേ ചോമനഹള്ളിയിലും സമീപ പ്രദേശങ്ങളിലുമുള്ള ഗ്രാമവാസികളായ സ്ത്രീകൾ തങ്ങളുടെ ഗ്രാമത്തിൽ ബാർ തുറക്കരുതെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. അതേസമയം ഇതേ ഗ്രാമത്തിലെ പുരുഷന്മാർ ബാർ ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.അഞ്ചേചോമനഹള്ളിയിലും സമീപ പ്രദേശങ്ങളിലും വിവിധ കൂലിതൊഴിലിൽ ഏർപ്പെടുന്ന ആളുകൾ വലിയ തോതിൽ താമസിക്കുന്ന ഗ്രാമമാണ്. നാടോടികളായ ഗോത്രങ്ങളിൽപെട്ട ആളുകളും ഇവിടെ കഴിയുന്നുണ്ട്.
ഈ പ്രദേശത്തെ സ്ത്രീകൾ പറയുന്നത് അവരുടെ ഭർത്താക്കന്മാരിൽ ഭൂരിഭാഗം പേരും മദ്യം കഴിക്കുന്നവരാെണന്നും മദ്യലഹരിയിൽ വീട്ടിൽ വന്ന് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും അതിനാൽ തങ്ങളുടെ ഗ്രാമത്തിൽ ഒരു മദ്യശാല തുറക്കരുതെന്നുമാണ്. എന്നാൽ, മറുവശത്ത് പുരുഷന്മാർ ദിവസം മുഴുവൻ കഠിനാധ്വാനം ചെയ്യുന്നതിനാൽ വൈകുന്നേരങ്ങളിൽ മദ്യം ആവശ്യമാണെന്നും നിലവിൽ ഏറ്റവും അടുത്തുള്ള ബാർ ഗ്രാമത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ്, ദിവസം മുഴുവൻ ജോലി ചെയ്തശേഷം ഇത്രയും ദൂരെയുള്ള ബാറുകളിൽ പോകാൻ കഴിയില്ലെന്നാണ് പുരുഷന്മാർ പറയുന്നുത്.
രണ്ട് വിഭാഗവും അവരുടെ അഭ്യർഥനകളുമായി ഡെപ്യൂട്ടി കമീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഒരു മദ്യശാല പൂട്ടുന്നതിനോ തുറക്കുന്നതിനോ ഉള്ള അന്തിമ അധികാരം ഡെപ്യൂട്ടി കമീഷണർക്ക് ആയതിനാൽ എക്സൈസ് വകുപ്പ് ഇക്കാര്യത്തിൽ നിഷ്പക്ഷത പാലിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.