വിവേചനം അവസാനിപ്പിക്കാൻ സ്ത്രീകൾ സ്വയം പര്യാപ്തരാവണം -സ്പീക്കർ
text_fieldsനീലേശ്വരം: സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനുള്ള മാർഗം അവർ മികച്ച വിദ്യാഭ്യാസം നേടുകയും സ്വയം പര്യാപ്തരാവുകയുമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. മടിക്കൈ പഞ്ചായത്തിന്റെ ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി പ്രകാശനവും ഹരിത ഓഫിസ് പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു സ്പീക്കർ.
സ്ത്രീകൾക്ക് സമൂഹത്തിൽ അർഹമായ പ്രാതിനിധ്യവും അംഗീകാരവും ലഭിക്കണം. പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാൻ കഴിയണം. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിൽ കുടുംബശ്രീ വലിയ പങ്കുവഹിക്കുന്നുണ്ട്. വ്യത്യസ്ത മേഖലകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കുടുംബശ്രീയിലൂടെ സാധിക്കുന്നു. സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുക എന്നത് തന്നെയാണ് പ്രധാനമെന്ന് സ്പീക്കർ പറഞ്ഞു.
മടിക്കൈ പഞ്ചായത്ത് ജീവനക്കാരനായ ചലച്ചിത്ര തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു.
കിലയുടെ സഹകരണത്തോടെ തയാറാക്കിയ ലിംഗപദവി പഠന പുസ്തകം ജ്വലിത ആസൂത്രണ സമിതി അംഗം കെ. സുജാത പരിചയപ്പെടുത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൽ റഹ്മാൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. സത്യ, ടി. രാജൻ, രമ പത്മനാഭൻ, എ. വേലായുധൻ, ശൈലജ, പഞ്ചായത്ത് സെക്രട്ടറി കെ. ബിജു, കെ.വി. കുമാരൻ, സി. പ്രഭാകരൻ, എം. രാജൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, പി.പി. രാജു, ബി. നാരായണൻ, വി.വി. ശാന്ത എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ എ. രമണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.