ചോരക്കുഞ്ഞുമായി കളിപ്പാട്ടം വിൽക്കാനിറങ്ങിയ സ്ത്രീകളെ തിരിച്ചയച്ചു
text_fieldsകാഞ്ഞങ്ങാട്: വിദ്യാർഥിനികളുടെ ഇടപെടലിൽ ചോരക്കുഞ്ഞുമായി നഗരത്തിൽ കളിപ്പാട്ടവിൽപനയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകളെ പിങ്ക് പൊലീസ് ഇടപെട്ട് തിരിച്ചയച്ചു. പിഞ്ചുകുഞ്ഞുമായി കഴിഞ്ഞദിവസം വൈകീട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് കളിപ്പാട്ട വിൽപനയിലേർപ്പെടുന്ന നാടോടി സ്ത്രീകളെ കുറിച്ച് ഇതുവഴിയെത്തിയ സ്കൂൾ വിദ്യാർഥിനികൾ സബ് ഇൻസ്പെക്ടറെ വിവരം ധരിപ്പിക്കുകയായിരുന്നു. ഉടൻ പിങ്ക് പൊലീസ് സ്ഥലത്തെത്തി. തുണികൊണ്ട് യാത്രക്കാരുടെ ശ്രദ്ധയിൽപെടാത്തവിധം കുഞ്ഞിനെ മൂടിയിരുന്നു. മഴയും വെയിലും മാറിമാറി വന്ന സമയത്തായിരുന്നു ചോരക്കുഞ്ഞിനോടുള്ള ക്രൂരത.
ആറുമാസം പ്രായം തോന്നിക്കുന്ന മറ്റൊരു കുഞ്ഞും മൂന്നു വയസ്സുകാരനും കൂട്ടത്തിലുണ്ടായിരുന്നു. മൂന്നു സ്ത്രീകളാണ് പിഞ്ചുകുഞ്ഞുങ്ങളുമായി റോഡരികിൽ കച്ചവടത്തിനിറങ്ങിയത്.രാജസ്ഥാൻ സ്വദേശികളാണിവർ. വനിത പൊലീസുകാർ എത്തിയതിനു പിറകെ ഇവർക്കൊപ്പമുള്ള പുരുഷന്മാർ സ്ഥലത്തെത്തി. അടുത്ത ദിവസം രാജസ്ഥാനിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ചതോടെ ഇവരെ പോകാൻ അനുവദിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.