പരിശോധനയില്ല..; കാസർകോട് നിന്നും തെക്കൻ ജില്ലകളിലേക്ക് വ്യാപക മരക്കടത്ത്
text_fieldsചെറുവത്തൂർ: പരിശോധന ക്യത്യമായി നടക്കാത്തതിൻ്റെ പഴുതുപയോഗിച്ച് കാസർകോടിൻ്റെ മലയോര മേഖലകളിൽ നിന്ന് വ്യാപകമായി മരം കടത്തുന്നു. ലേലത്തിനെടുത്ത മരമാണെങ്കിലും അമിത ലോഡുമായി പോകുന്ന ലോറികൾ ദേശീയ പാതയിൽ അപകട ഭീഷണി ഉയർത്തുകയാണ്.
ഒമ്പത് ടൺ പെർമിറ്റുള്ള ആറുചക്ര വാഹനത്തിൽ 25 ടൺ മരമാണ് കയറ്റുന്നത്. 16 ടൺ പെർമിറ്റുള്ള 10 ചക്ര വാഹനത്തിൽ 35 ടൺ ലോഡ് വരെ കയറ്റിക്കൊണ്ടു പോകുന്നു. 25 ടൺ പെർമിറ്റുള്ള 12 ചക്ര വാഹനത്തിൽ 40 ടൺ മരവും 30 ടൺ പെർമിറ്റുള്ള 14 ചക്രവാഹനത്തിൽ 50 ടൺ മരവും കയറ്റിക്കൊണ്ടുപോവുകയാണ്.
മര വ്യവസായ യൂണിറ്റുകൾ ധാരാളമുള്ള തെക്കൻ ജില്ലകളിലേക്കാണ് ചീമേനി, വെള്ളരിക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും അമിതഭാരം കയറ്റിയ ലോറികൾ പോകുന്നത്. ജില്ലയിലെ മര വ്യവസായത്തിൻ്റെ നട്ടെല്ലൊടിക്കും വിധം ഉയർന്ന വില ലേലത്തിൽ മരം പിടിച്ചാണ് കടത്തുന്നത്. രാത്രി കാലത്താണ് മരം കടത്ത് വ്യാപകം.
അമിതഭാരം കയറിയ ലോറികളാണ് രാത്രികാലത്ത് ഉണ്ടാകുന്ന ഭൂരിഭാഗം അപകടങ്ങൾക്കും പിന്നിൽ. ജില്ലയിലെ മരങ്ങൾ ഇവിടുത്തെ ആവശ്യത്തിന് ഉപയോഗപ്പെടുംവിധം അനധികൃത മരം കടത്ത് തടയണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.