കെ.എസ്.ആർ.ടി.സി ഡിപ്പോ യൂത്ത് കോൺഗ്രസ് ഉപരോധിച്ചു
text_fieldsകാസർകോട്: ഇന്ധനം ലഭ്യമല്ലാത്തതിന്റെ പേരിൽ കാസർകോട് ജില്ലയിലെ കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ മുടക്കിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല ട്രാൻസ്പോർട്ട് ഓഫിസ് ഉപരോധിച്ചു.
ജില്ല പ്രസിഡന്റ് പ്രദീപ്കുമാർ ഉൾപ്പെടെയുള്ളവരെ പൊലീസെത്തി നീക്കി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കെ.എസ്.ആർ.ടി.സിയോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി കാഞ്ഞങ്ങാട്ടെയും കാസർകോട്ടെയും 50 ശതമാനം ട്രിപ്പുകൾ വെട്ടിച്ചുരുക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. മലയോര പ്രദേശങ്ങളിലും ജില്ലയിലെ ഉൾനാടുകളിലും ജനങ്ങളുടെ ആശ്രയമായ കെ.എസ്.ആർ.ടി.സിയെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം, ജില്ല സെക്രട്ടറിമാരായ റാഫി അടൂർ, രോഹിത് എറുവാട്ട്, അഹമ്മദ് ചേരൂർ, ഷിബിൻ ഉപ്പിലിക്കൈ, രാകേഷ് കരിച്ചേരി, വിനീത് കാഞ്ഞങ്ങാട്, ശരത് മരക്കാപ്പ്, കൃഷ്ണലാൽ തോയമ്മൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.