യൂത്ത് കോൺഗ്രസ്: ജില്ലയിൽ ഒമ്പതു മണ്ഡലം പ്രസിഡൻറുമാരെ നീക്കി
text_fieldsകാസർകോട്: ജില്ലയിൽ യൂത്ത് കോൺഗ്രസിെൻറ ഒമ്പതു മണ്ഡലം പ്രസിഡൻറുമാരെ നീക്കം ചെയ്തു. മീഞ്ച, വോർക്കാടി, കാസർകോട്, ബെള്ളൂർ, കുമ്പടാജെ, മൊഗ്രാൽ പുത്തൂർ, ചെമ്മനാട്, കള്ളാർ എന്നീ മണ്ഡലം പ്രസിഡൻറുമാരെയാണ് നീക്കിയത്. മണ്ഡലം ബ്ലോക്ക് കമ്മിറ്റികളില്ലാത്ത സ്ഥലങ്ങളിൽ ഒക്ടോബർ 30ന് മുമ്പായി പുനഃസംഘടന പൂർത്തിയാക്കാനും ജില്ല നേതൃയോഗം തീരുമാനിച്ചു. യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയും പ്രവർത്തന രഹിതമാവുകയും ചെയ്ത കമ്മിറ്റികളാണിവ. യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന വർഗീയതക്കെതിരായ കാമ്പയിൻ ഗാന്ധി ജയന്തി മുതൽ നവംബർ 14വരെ ജില്ലയിൽ വിവിധ പരിപാടികളോടെ നടത്താനും ജില്ല നേതൃയോഗം തീരുമാനിച്ചു. ഒക്ടോബർ ഏഴിന് വൈകീട്ട് കാഞ്ഞങ്ങാട് ഗാന്ധിയൻ-നെഹ്‌റു കാലഘട്ടത്തെ കുറിച്ചുള്ള ചരിത്ര സെമിനാർ നടത്തും.
സെമിനാർ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒമ്പതിന് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എയും സംസ്ഥാന ഭാരവാഹികളും പങ്കെടുക്കുന്ന ദേശീയോദ്ഗ്രഥന റാലി നടക്കും. യോഗം സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി, സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ല ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി, കാർത്തികേയൻ പെരിയ, ഇസ്മയിൽ ചിത്താരി, രാജേഷ് തമ്പാൻ, സത്യനാഥൻ പാത്ര വളപ്പിൽ, മാർട്ടിൻ ജോർജ്, സ്വരാജ് കാനത്തുർ, ഉനൈസ് ബേഡകം, ഷോണി കെ. തോമസ്, അനൂപ് കല്യോട്ട്, ഇർഷാദ് മഞ്ചേശ്വരം, സോണി പൊടിമറ്റം, സന്തു ടോം ജോസ്, മാത്യു ബദിയെടുക്ക സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.