കാസർകോട് 13 പത്രികകൾ; ബാലകൃഷ്ണൻമാർ മൂന്ന്
text_fieldsകാസർകോട്: നാമനിർദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചപ്പോൾ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ നാമനിർദേശ പത്രികകൾ സമർപ്പിച്ചത് 13 സ്ഥാനാർഥികൾ. മൂന്ന് ബാലകൃഷ്ണന്മാർ മത്സര രംഗത്തുണ്ട്. ഇടത് മുന്നണി സ്ഥാനാർഥി എം.വി. ബാലകൃഷ്ണന് ഭീഷണിയാകുന്ന വിധത്തിലാണ് രണ്ട് ബാലകൃഷ്ണന്മാരുടെ സ്ഥാനാർഥിത്വം എം.എല്‍.അശ്വിനി (ഭാരതീയ ജനത പാര്‍ട്ടി), എം.വി. ബാലകൃഷ്ണന് (സി.പി.എം), രാജ്മോഹന്‍ ഉണ്ണിത്താന് ( ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ), എം. സുകുമാരി (ബഹുജന്‍ സമാജ് പാര്‍ട്ടി ), എ. വേലായുധന് (ഭാരതീയ ജനത പാര്‍ട്ടി) സി.എച്ച്. കുഞ്ഞമ്പു (സി.പി.എം), കെ. മനോഹരന് (സ്വതന്ത്രന്), വി. രാജേന്ദ്രന്(സ്വതന്ത്രന് ), ടി. അനീഷ് കുമാര്‍ (സ്വതന്ത്രന്), കേശവ നായ്ക് (സ്വതന്ത്രന്), ബാലകൃഷ്ണന് ചെമ്മഞ്ചേരി (സ്വതന്ത്രന്), എന്‍. ബാലകൃഷ്ണന് (സ്വതന്ത്രന്), കെ.ആര്. രാജേശ്വരി (സ്വതന്ത്ര) എന്നിവരാണ് നാമനിർദേശ പത്രിക സമര്‍പ്പിച്ചത്. കാസര്‍കോട് മണ്ഡലം വരണാധികാരിയും കലക്ടറുമായ കെ. ഇമ്പശേഖര്‍, സ്പെസിഫൈഡ് എ.ആര്.ഒ ഡെപ്യുട്ടി കലക്ടര്‍ (ആര്.ആര്) പി. ഷാജു എന്നിവരാണ് നാമനിർദേശ പത്രിക സ്വീകരിച്ചത്. സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഏപ്രില്‍ എട്ടു വരെ നാമനിർദേശ പത്രിക പിന്‍വലിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.