കേന്ദ്ര സർവകലാശാല വി.സി: ആർ.എസ്.എസ് നിർദേശം വെട്ടി
text_fieldsകാസർകോട്: കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പദവിയിലേക്ക് ആർ.എസ്.എസ് കേ രള ഘടകത്തിെൻറ നിർദേശം മാനവശേഷി മന്ത്രാലയം വെട്ടി. എം.ജി സർവകലാശാല അധ്യാപകനായി രുന്ന പ്രഫ. ടി.എസ്. ഗിരീഷ്കുമാറിെൻറ പേരാണ് ആർ.എസ്.എസ് ഒൗദ്യോഗിക വിഭാഗം നിർദേശിച്ചത്. ഇതിനെതിരെ നിലവിലെ സർവകലാശാല പ്രോ. വൈസ് ചാൻസലർ ഡോ. കെ. ജയപ്രസാദ് മറ്റൊരു പേരുമായി ഡൽഹിയിലെത്തി വൈസ് ചാൻസലർമാരുടെ ചുരുക്കപ്പട്ടിക തയാറാക്കുന്ന സെർച്ച് കമ്മിറ്റിയെ സ്വാധീനിച്ചുവെന്നാണ് സൂചന.
വി.സി പദവിയിൽ ആർ.എസ്.എസ് ചേരിതിരിഞ്ഞതോടെ മാനവശേഷി വകുപ്പ് രണ്ടുപേരുകളും വെട്ടി കേരളത്തിനു പുറത്തുള്ളവരെ വി.സിയായി നിയമിക്കാൻ തീരുമാനിച്ചതായാണ് അറിയുന്നത്. അഞ്ചുപേരുടെ പട്ടികയാണ് സെർച്ച് കമ്മിറ്റി മുന്നോട്ടുെവച്ചിരിക്കുന്നത്. ഡൽഹി ജെ.എൻ.യുവിലെ ചിന്താമണി മഹാപാത്രയെയാണ് പ്രധാനമായും പരിഗണിക്കുന്നത്. ഒഡിഷക്കാരനായ ഇദ്ദേഹം ജെ.എൻ.യു അമേരിക്കൻ സ്റ്റഡീസ് പ്രഫസറാണ്. മംഗളൂരു സർവകലാശാലയിലെ ഡോ. മഞ്ചുനാഥ പട്ടാഭിയാണ് മറ്റൊരാൾ. മധ്യപ്രദേശിൽ നിന്നുള്ള വനിത ഉൾെപ്പടെ അഞ്ചുപേരുടെ പട്ടികയിൽനിന്നും രാഷ്ട്രപതിയാണ് വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നത്. ഇതിൽ മാനവശേഷി മന്ത്രാലയത്തിെൻറ താൽപര്യവും പ്രകടമാകും.
ജയപ്രസാദിന് പി.വി.സി സ്ഥാനത്ത് തുടരാനാണ് അദ്ദേഹത്തിന് താൽപര്യമുള്ളയാളെ വൈസ് ചാൻസലർ സ്ഥാനത്തേക്ക് കൊണ്ടുവരാൻ നീക്കം നടത്തിയത്. വി.സിയാണ് പി.വി.സിയുടെ പേര് നിർദേശിച്ച് എക്സിക്യൂട്ടിവ് കൗൺസിലിനെക്കൊണ്ട് അംഗീകരിപ്പിക്കേണ്ടത്. ഇതിനായി പഴയ എക്സിക്യൂട്ടിവ് കൗൺസിലിനെ തന്നെ വീണ്ടും തെരഞ്ഞെടുത്ത് കേന്ദ്രത്തിന് അയച്ചു. ഇതിനെതിരെ ആർ.എസ്.എസ് മറുപക്ഷം പരാതിയുമായി ചെന്നതോടെ അതും പിടിച്ചുെവച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.