കാസർകോട്ട് പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി കലക്ടർ; പിന്നാലെ പിൻവലിച്ചു, കാരണം സി.പി.എം സമ്മേളനമെന്ന് വിമർശനം
text_fieldsകാസർകോട്: ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾ വിലക്കി ഉത്തരവിറക്കിയ കലക്ടർ രണ്ടു മണിക്കൂറിനകം പിൻവലിച്ചു. വെള്ളിയാഴ്ച തുടങ്ങുന്ന സി.പി.എം ജില്ല സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്നാണ് വിമർശനം.
ജില്ലയിൽ കോവിഡ് സ്ഥിരീകരണ നിരക്ക് 36.6 ശതമാനമായ സാഹചര്യത്തിലാണ് പൊതുപരിപാടികൾ വിലക്കി കലക്ടർ ഉത്തരവിറക്കിയത്. നിശ്ചയിച്ച പരിപാടികൾ ഉൾപ്പെടെ അടിയന്തരമായി മാറ്റിവെക്കണമെന്നും ഉത്തരവിട്ടു. ജില്ലയിലെ മൂന്നുദിവസത്തെ ടി.പി.ആർ ശരാശരി 30 കടന്നത് കണക്കാക്കിയാണ് നിർദേശമെന്നും ഉത്തരവിൽ വ്യക്തമാക്കി.
തുടർന്ന് പ്രതിപക്ഷ സംഘടനകൾ പരിപാടികൾ റദ്ദാക്കി. വിലക്ക് നിലനിൽക്കെ 185 പ്രതിനിധികളെ പെങ്കടുപ്പിച്ച് സി.പി.എം ജില്ല സമ്മേളനം മടിക്കൈയിൽ വെള്ളിയാഴ്ച തുടങ്ങുന്നത് ചർച്ചയായി.
രാത്രി ഒമ്പതുമണിയോടെ മുൻ ഉത്തരവ് കലക്ടർ പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാന പ്രകാരമാണ് നടപടിയെന്നാണ് കലക്ടറുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.