വിവാദങ്ങൾക്കിടെ കാസർകോട് ജില്ലാ കലകട്ർ അവധിയിലേക്ക്; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം
text_fieldsകാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിക്കുന്നു. ജനുവരി 22 മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് കലക്ടര്‍ അവധിയെടുക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നും പകരം ചുമതല എ.ഡി.എമ്മിനായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച കാസർകോട് പൊതുപരിപാടികള്‍ക്ക് ജില്ലാ കലക്ടര്‍ വിലക്കേര്‍പ്പെടുത്തുകയും പിന്നീട് ഉത്തരവ് പിന്‍വലിക്കുകയും ചെയ്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കലക്ടര്‍ അവധിയില്‍ പ്രവേശിക്കുന്നത്. സി.പി.എം സമ്മേളനത്തിെൻറ പശ്ചാത്തലത്തിൽ കലക്ടർ സമ്മർദത്തിന് വഴങ്ങുകയായിരുന്നെന്ന വിമർശനമുയർന്ന സാഹചര്യത്തിലാണ് അവർ ചുമതലയിൽ നിന്ന് മാറുന്നത്.
കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് 50 പേരില്‍ കൂടുതലുള്ള പൊതുപരിപാടികള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയെ കലക്ടര്‍ പിന്തുണച്ചിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും അവർ പറഞ്ഞിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് പാര്‍ട്ടി സമ്മേളനങ്ങളും പരിപാടികളും നടത്തുന്നതിനെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് മാത്രം എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചിരുന്നു. 50 ആളുകളില്‍ കൂടുതലുള്ള എല്ലാ യോഗങ്ങളും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. റിപ്പബ്ലിക് ഡേ പരേഡിന് പോലും 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നില്ലെന്നും കോടതി സൂചിപ്പിച്ചിരുന്നു.
വിവാദമുയർന്നതിന് പിറകെ സി.പി.എം കാസര്‍കോഡ് ജില്ലാ സമ്മേളന നടപടികള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമ്മേളനം ചുരുക്കുകയാണ് എന്നാണ് ഒൗദ്യോഗിക വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.