കാസർകോട്ട് കോവിഡ് രോഗികളുടെ ആരോഗ്യവിവരം ചോർന്നു
text_fieldsകാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ കോവിഡ് രോഗികളുടെ വ്യക്തിപരമായ ആരോഗ്യ വി വരങ്ങൾ ചോർന്നു. ആശുപത്രിവിട്ട് വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്ന 10 രോഗികൾക്ക് ബംഗളൂരു, കൊച്ചി, കാസർകോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽനിന്ന് വിളിയെ ത്തി, ഭേദമായവർക്ക് തുടർചികിത്സ വേണമെന്നും ആശുപത്രിയിൽ എത്തണമെന്നും അറിയിച്ചായിരുന്നു വിളി. രോഗമുക്തി നേടിയവരുമായുള്ള ഡോക്ടർമാരുടെ ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.
ഇതിൽ, കാസർകോട്ടെ സ്വകാര്യ ആശുപത്രി ടെലി മെഡിസിെൻറ ഭാഗമായി ബന്ധപ്പെട്ടതാണെന്നും അപാകതയില്ലെന്നും കോവിഡ് 19 സെൽ വിശദീകരിച്ചു. അതേസമയം, ബംഗളൂരുവിലെയും കൊച്ചിയിലെയും ആശുപത്രികളിലെ ഫോൺവിളി അന്വേഷിക്കാൻ ജില്ല പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
ശരീരത്തിെൻറ പ്രതിരോധശക്തി നിലനിർത്തുന്നതിനും അണുബാധ പൂർണമായും ഇല്ലാതായി എന്ന് ഉറപ്പുവരുത്തുന്നതിനുമാണ് തുടർ ചികിത്സയെന്നാണ് വിളിച്ച ഡോക്ടർ പറയുന്നത്. ഡോക്ടർ വിളിച്ചത് സർക്കാർ ഉത്തരവാദിത്തത്തിലാണോ എന്ന ചോദ്യത്തിന് അതെ എന്നും മറുപടി നൽകുന്നുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ ചികിത്സിച്ചത് കാസർകോട് ജനറൽ ആശുപത്രിയിലാണ്. ഇവിടെ നിന്നുള്ള രോഗികളുടെ വ്യക്തിവിവരം ദുരന്ത നിവാരണ സെല്ലിനും ആരോഗ്യ വകുപ്പിെൻറ കോവിഡ് സെല്ലിനും മാത്രമാണ് കൈമാറുന്നത്. ഇൗ വിവരങ്ങൾ സ്വകാര്യ ആശുപത്രികൾക്ക് എങ്ങനെ ലഭിച്ചു എന്ന് വ്യക്തമല്ല. രോഗം ഭേദമായ ചിലരിൽനിന്ന് ബംഗളൂരു കോവിഡ് സെല്ലിൽനിന്നാണെന്നു പറഞ്ഞ് വിവരം തേടാനും ശ്രമിച്ചിട്ടുണ്ട്. തിരിച്ച് വിളിക്കാന്‍ കഴിയാത്ത നമ്പറുകളില്‍നിന്നാണ് വിളികളെന്നും ഇവര്‍ പറയുന്നു.
കോവിഡ് ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ്. തുടർ ചികിത്സ ആവശ്യമെങ്കിലും അങ്ങനെ തന്നെ. രോഗം ഭേദമായി നിരീക്ഷണത്തിൽ കഴിയുന്നവർ സർക്കാറിനു കീഴിലും നിയന്ത്രണത്തിലുമാണ്. ഇവരെ സ്വകാര്യ ആശുപത്രികൾ ബന്ധപ്പെട്ടത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബംഗളൂരുവിൽ നിന്ന് വിളി വന്നത് അന്വേഷിക്കുമെന്ന് കാസർകോട് ഡി.എം.ഒ എ.വി. രാംദാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.