Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്​ ജില്ലാ...

കാസർകോട്​ ജില്ലാ സമ്മേളനം: സി.പി.എമ്മിന്‍റെ വാദം കോടതി കേട്ടില്ലെന്ന്​ കോടിയേരി

text_fields
bookmark_border
Kodiyeri balakrishnan
cancel

തൃശൂർ: സി.പി.എം സമ്മേളനങ്ങൾക്കെതിരെ വിമർശനമുന്നയിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എമ്മിന്‍റെ അഭിപ്രായം കേൾക്കാതെയാണ് കോടതി ഉത്തരവ്​ പുറപ്പെടുവിച്ചത്. കോടതി ഉത്തരവ്​ മാനിച്ചാണ് കാസർഗോഡ് സമ്മേളനം ഇന്ന് അവസാനിപ്പിക്കുന്നത്. കോടതി ഇടപെടൽ കാസർഗോഡ് ജില്ല സമ്മേളനത്തിനു മാത്രമാണ് ബാധകം. തൃശൂർ സമ്മേളനം നാളെ അവസാനിപ്പിക്കും. ആലപ്പുഴ സമ്മേളനം സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു..

നിലവിൽ തൃശൂർ സമ്മേളനത്തിനെതിരെ ആരും കേസ്​ നൽകിയിട്ടില്ല. അതുകൊണ്ട്​ സമ്മേളനം നിശ്​ചയിച്ച പ്രകാരം നടക്കുമെന്നാണ്​ പ്രതീക്ഷ. ആലപ്പുഴ സമ്മേളനം സംബന്ധിച്ച്​ പിന്നീട്​ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ സമ്മേളനം സംബന്ധിച്ച്​ തിങ്കളാഴ്ച നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാ​നമെടുക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു.

നേരത്തെ കാസർകോട്​ ജില്ലയിൽ 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി ഹൈകോടതി ഉത്തരവിറക്കിയിരുന്നു. മാനദണ്ഡം യുക്​തിസഹമാണോയെന്നും രാഷ്ട്രീയപാർട്ടികളുടെ സമ്മേളനങ്ങൾക്ക്​ എന്താണ്​ പ്രത്യേകതയെന്നും കോടതി ചോദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnan
News Summary - Kasargod district conference: Kodiyeri said that the court did not hear the arguments of the CPM
Next Story