‘പരിധി’വിട്ടു; ഇരട്ടക്കൊല കേസ് അന്വേഷണ ഉദ്യോഗസ്ഥനെ നീക്കി
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊല അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ നീക്കി. എറണാകുളത്തേക്കാണ് മാറ്റം.അന്വേഷണത്തിെൻറ നാലാം ദിവസം ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് ഫോണിൽ വിളിച്ച് എറണാകുളത്ത് ചുമതലയേൽക്കാൻ നിർദേശിക്കുകയായിരുന്നു.
അന്വേഷണ ദിശയിൽ സർക്കാറിനുണ്ടായ സംശയമാണ് മാറ്റത്തിനു പിന്നിലെന്ന് പറയുന്നു. മുഖ്യപ്രതികളെ ചോദ്യം ചെയ്യും മുമ്പാണ് മാറ്റം. കോട്ടയം ക്രൈം ബ്രാഞ്ചിലെ കെ.എം. സാബു മാത്യുവിനാണ് പകരം ചുമതല. കേസിൽ ഇടപെടുന്നുവെന്ന സംശയത്തെ തുടർന്ന് കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിനെ കോഴിക്കോട് ഡി.സി.ആർ.ബിയിലേക്ക് രണ്ടു ദിവസം മുമ്പ് മാറ്റിയിരുന്നു.
തിങ്കളാഴ്ചയാണ് വി.എം. മുഹമ്മദ് റഫീഖിെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണം തുടങ്ങിയതോടെ കൂടുതൽ സി.പി.എം പ്രവർത്തകരുടെയും മുതിർന്ന നേതാക്കളുടെയും പേരുകൾ പുറത്തുവരാൻ തുടങ്ങി.
കൊല്ലപ്പെട്ടവരുടെ കുടുംബം നൽകിയ മൊഴി പൂർണമായും രേഖപ്പെടുത്തിയത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. സ്ഥലം എം.എൽ.എ, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എന്നിവരുടെ പേരുകൾ രേഖകളിൽ ഉൾപ്പെടുത്തി മാധ്യമങ്ങളിൽ നിറഞ്ഞു. കല്യോട്ട് പാർട്ടി നെടുംതൂണുകളായ വ്യാപാര, വ്യവസായ പ്രമുഖരെ ചോദ്യം ചെയ്യാൻ ബന്ധപ്പെട്ടു. പ്രാദേശികപ്രശ്നമായി പാർട്ടി പറഞ്ഞ വിഷയം ജില്ല നേതാക്കളിലേക്കുവരെ എത്തുന്ന അന്വേഷണം സി.പി.എമ്മിനെ കൂടുതൽ സമ്മർദ്ദത്തിലുമാക്കി.
ഏഴു പ്രതികളെ കൂടാതെ 12 പേർക്കെതിരെ കൂടി കുടുംബം മൊഴിനൽകിയിട്ടുണ്ട്. അന്വേഷണത്തിെൻറ ആദ്യദിനം തന്നെ കൂടുതൽ സി.പി.എം പ്രവർത്തകർക്കെതിരെ മൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച്, കൊല്ലപ്പെട്ട ശരത്ലാലിെൻറയും കൃേപഷിെൻറയും അച്ഛന്മാർ, കൊലയിൽ പങ്കുണ്ടെന്ന് ശക്തമായി ആരോപിച്ച കല്യോെട്ട ശാസ്താ ഗംഗാധരൻ, വ്യാപാരപ്രമുഖൻ വത്സരാജ് എന്നിവരെ ചോദ്യംചെയ്യാൻ ശ്രമിച്ചതും പാർട്ടിയെ പ്രകോപിപ്പിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും കോൺഗ്രസിനും തൃപ്തികരമാണെന്ന നിലവന്നു. മുഖ്യപ്രതികളായ പീതാംബരൻ, സജി എന്നിവരെ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു. ഇവരെ ചോദ്യംചെയ്യൽ കേസിൽ നിർണായകമാണ്. അത് നടക്കും മുമ്പാണ് ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. വി.എം. റഫീഖിെൻറ നേതൃത്വത്തിൽ നാലുദിവസമാണ് അന്വേഷണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.