പെരിയ ഇരട്ടക്കൊല: കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് ക്രൈംബ്രാഞ്ച്
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടു പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിൽ കേസിൽ കൂടുതൽ പ്രതികളും ഗൂഢാലോചനയുമുണ്ടെന്ന് പരാമർശം. ഒന്നാംപ്രതി എ. പീതാംബരൻ, സജി ജോർജ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ കാസർകോട് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് പരാമർശമുള്ളത്.
കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഗൂഢാലോചന തെളിയിക്കേണ്ടതുണ്ടെന്നുമാണ് കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള കാരണമായി ബോധിപ്പിച്ചത്. മൂന്നുദിവസത്തേക്കാണ് അപേക്ഷ നൽകിയത്. ലോക്കൽ പൊലീസാണ് ഇവരെ അറസ്റ്റ്ചെയ്തത്
. പീതാംബരൻ പൊലീസിൽ കുറ്റം സമ്മതിച്ചിരുന്നു. കോടതി മുമ്പാകെ മൊഴിമാറ്റിയ പീതാംബരനെ വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.