മത്സ്യബന്ധന ബോട്ട് തകർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
text_fieldsകാസർകോട്: തിരമാലയിൽപെട്ട് മത്സ്യബന്ധന ബോട്ട് തകർന്ന് കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ബോട്ടിൽ ഉണ്ടായിരുന്ന അഞ്ചു പേരെയാണ് രക്ഷിച്ചത്. ഇവരെ തളങ്കര തീരത്ത് എത്തിക്കുമെന്നാണ് വിവരം.
മത്സ്യബന്ധനത്തിനു പോയ തിരുവനന്തപുരം സ്വദേശികളുടെ മറിയം എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇവർ മടക്കര ഹാർബറിൽ നിന്ന് രണ്ടു ദിവസം മുമ്പാണ് മത്സ്യബന്ധനത്തിന് പോയത്. ബുധനാഴ്ച രാത്രി ഏഴു മണിയോടെ കാസർകോടു നിന്നും 10 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് തിരമാലയിൽപ്പെട്ട് രണ്ടായി മുറിഞ്ഞത്.
തകർന്ന ബോട്ടിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾ ഫിഷറീസ് അധികൃതരെ ഫോണിൽ വിവരമറിയിച്ചതോടെയാണ് ബോട്ട് തകർന്ന വിവരം ലഭിച്ചത്. ഉടൻതന്നെ തൈക്കടപ്പുറത്തു നിന്ന് ഫിഷറീസ് വകുപ്പിെൻറ കീഴിലുള്ള രക്ഷാബോട്ട് പുറംകടലിലേക്ക് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം സംഭവിച്ചതെന്നാണ് ബോട്ടിലുണ്ടായിരുന്നവർ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.