രോഗമുക്തിയിൽ കാസർകോട് നമ്പർ വൺ; അഭിനന്ദനവുമായി കേന്ദ്ര സർക്കാർ
text_fieldsകാസർകോട്: ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ല എന്ന ഖ്യാതി കാസര്‍കോടിന് സ്വന്തം. ഇതുവരെ 115 പേരാണ് ജില്ലയില്‍ രോഗവിമുക്തരായത്.
അതായത്, ആകെ രോഗികളില്‍ 68.45 ശതമാനം പേരും സുഖം പ്രാപിച്ചു. ഇതുവ രെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിനെങ്ങും കാസർകോട്ടെ മാതൃക അനുകരണീയമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതേക്കുറിച്ച് പറഞ്ഞത്.
ആദ്യം പേടിപ്പെടുത്തി; പിന്നാലെ മാതൃകയ ായി
കോവിഡ് വ്യാപനത്തിെൻറ പേടിപ്പെടുത്തുന്ന ചിത്രമായിരുന്നു ആദ്യം കാസർകോട്. ദിവസവും നിരവധ ിപേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാൽ, കൃത്യമായ നിയന്ത്രണങ്ങളിലൂടെ ഇവിടെ രോഗവ്യാപനം തടഞ്ഞുനിർത് താനായി. കോവിഡിനെ പിടിച്ചുകെട്ടിയ ഈ കാസർകോടൻ മാതൃകയാണ് രാജ്യത്തോട് അനുകരിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെ ട്ടത്. ആകെയുള്ള ജനസംഖ്യയിൽ 15.3% പ്രവാസികളായിരിക്കെ, അവിടെ നിന്ന് തിരികെയെത്തിയവരെ ക്വാറന്‍റൈൻ ചെയ്തതടക്കം കാസർകോടിന്‍റെ നേട്ടങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയം എടുത്തുപറഞ്ഞു.
തലസ്ഥാനവുമായി ദൂരെ കിടക്കുകയും, ഇത്ര വലിയ പ്രവാസിസമൂഹമുണ്ടായിട്ടും ജാഗ്രത്തായ നടപടികളിലൂടെയാണ് കാസർകോടിന് കൊവിഡിനെ തടഞ്ഞു നിർത്താനായത്. കോവിഡ് ഹോട്സ്പോട്ടായി മാറിയ ജില്ലക്ക് പ്രത്യേക ഓഫിസറെ സർക്കാർ നിയമിച്ചിരുന്നു.
കോണ്ടാക്ട് ട്രേസിങ്ങിന് ജിയോ സ്പെഷ്യൽ ട്രാക്കിങ് നടത്തിയതും വൈറസ് വ്യാപനം തടയാൻ ബ്രേക്ക് ദ ചെയ്ൻ കാംപയ്ൻ സജീവമാക്കിയതും തുണയായി. ആളുകൾ പുറത്തിറങ്ങാതിരിക്കാൻ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുകയാണ് ചെയ്തത്. എല്ലാറ്റിനുമുപരി നാലുദിവസം കൊണ്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും നഴ്സുമാരുമായി കാസർകോട് പ്രത്യേക ആശുപത്രി സജ്ജീകരിച്ചതും രോഗപ്രതിരോധം എളുപ്പമാക്കി.
ജില്ലയിൽ 17,373 പേരെയാണ് ഹോം ക്വാറന്‍റൈനിലാക്കി പരിശോധിച്ചത്. ആരോഗ്യപ്രവർത്തകർ മുഴുവൻ വീടുകളിലും പോയി രോഗവിവരം തിരക്കിയാണ് ഇത് സാധ്യമാക്കിയത്.
ശനിയാഴ്ച പുതിയ രോഗികളില്ല
രണ്ടുപേർ ഡിസ്ചാർജായ ശനിയാഴ്ച ജില്ലയില്‍ പുതുതായി ആര്‍ക്കും കോവിഡ് -19 രോഗം സ്ഥീരീകരിച്ചിട്ടില്ല. ജില്ലയിലെ രോഗബാധിതരുടെ എണ്ണം 53 ആയി ചുരുങ്ങി. ഇവരില്‍ 49 പേര്‍ ജില്ലയിലും നാലു പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത്. വീടുകളില്‍ 5740 പേരും ആശുപത്രികളില്‍ 117 പേരുമാണ് നീരിക്ഷണത്തില്‍. ഇന്നലെ പുതുതായി 10 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
കമ്മ്യൂണിറ്റി സർവേ പ്രകാരം 3405 വീടുകള്‍ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ സന്ദര്‍ശനം നടത്തുകയും 34 പേരെ സാമ്പിള്‍ ശേഖരണത്തിനായി റെഫര്‍ ചെയ്യുകയും ചെയ്തു. ഇതില്‍ 13 പേര്‍ പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കമുള്ളവരും 22 പേര്‍ പോസിറ്റീവ് കേസുമായി സമ്പര്‍ക്കമില്ലാത്തവരുമാണ്. നീരിക്ഷണത്തിലുള്ള 2044 പേര്‍ നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.