ശരത്തിനും കൃപേഷിനും കണ്ണീരിൽ കുതിര്‍ന്ന യാത്രാമൊഴി
text_fieldsകാഞ്ഞങ്ങാട്: കൊടും കൊലപാതകത്തിെൻറ ഇരകളായ ശരത്തും കൃപേഷും ഇനി വിങ്ങുന്ന ഓർമ. കല്യ ോട്ട് ടൗണിനടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്കിയ സ്ഥലത്ത് ഇരുവര്‍ക്കും ചിതയൊരു ക്കി. തിങ്കളാഴ്ച രാവിലെ പരിയാരത്തുനിന്ന് വിലാപയാത്രയായിട്ടാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കല്യോേട്ടെക്കത്തിച്ചത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിവിധയിടങ്ങളില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളുമായി പതിനായിരക്കണക്കിന് ആളുകളാണ് വിലാപയാത്രക്കിടയില്‍ ഇരുവര്‍ക്കുമായി അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. ജില്ലയില്‍ തൃക്കരിപ്പൂരില്‍ ഒളവറ, കാലിക്കടവ്, ചെറുവത്തൂര്‍ മയ്യിച്ച, നീലേശ്വരം കരുവാച്ചേരി, കാഞ്ഞങ്ങാട് പുതിയകോട്ട, അജാനൂര്‍ മൂലക്കണ്ടം എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ജന്മനാടായ കല്യോട്ടെത്തിയ സമയത്ത് ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും അവസാനമായി കാണാനെത്തി.
കല്യോട്ട് പുല്ലൂര്‍ പെരിയ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ എത്തിച്ചപ്പോൾ ആയിരക്കണക്കിന് പേരായിരുന്നു കാണാനെത്തിയത്. തുടര്‍ന്ന് ഇരുവരുടെയും വീടുകളില്‍ വെച്ചശേഷം അവസാനം കല്യോട്ട് ഭജനമഠത്തിനടുത്ത് ഇരുവര്‍ക്കും ചിതയൊരുക്കുകയായിരുന്നു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്, എം.പിമാരായ കെ.സി. വേണുഗോപാല്‍, എം.കെ. രാഘവന്, എം.എൽ.എമാരായ കെ.സി. ജോസഫ്, ശബരീനാഥ്, ഷാഫി പറമ്പില്‍, എന്‍.എ. നെല്ലിക്കുന്ന്, അന്‍വര്‍ സാദത്ത്, കെ.പി. അനില്‍കുമാര്‍, യു.ഡി.എഫ് നേതാക്കളായ കെ. സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, എം.സി. ഖമറുദ്ദീന്, രാജ്മോഹന്‍ ഉണ്ണിത്താന്, ഷാനിമോള്‍ ഉസ്മാന്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അഭിജിത്ത്, യൂത്ത്് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരും അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.