കൊലപാതകം നടത്താൻ പാർട്ടി നിർദേശിച്ചിട്ടില്ല; പീതാംബരെൻറ കുടുംബത്തെ തള്ളി കോടിയേരി
text_fieldsപുനലൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പീതാംബരെൻറ കുടുംബത്തെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോ ടിയേരി ബാലകൃഷ്ണൻ. കൊലപാതകം പാർട്ടി അറിഞ്ഞിട്ടാണെന്ന പീതാംബരെൻറ ഭാര്യയുടെ വെളിപ്പെടുത്തലിനോട് പ്രതികര ിക്കവേ, സംഭവം മൂലമുണ്ടായ വിഷമത്തിലാകാം അവർ അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി പറഞ്ഞിട്ടാണ് കൊലപാതകം നടത്തിയതെന്ന് ഭാര്യയോട് ഭർത്താവ് പറഞ്ഞുകൊടുത്തതായിരിക്കും. കുടുംബത്തിലുണ്ടായ ധാരണക്ക് പാർട്ടിക്ക് പങ്കില്ല.
കുടുംബത്തിെൻറ അഭിപ്രായത്തിന് വലിയ പ്രാധാന്യം കൊടുേക്കണ്ട. കൊലപാതകം സംബന്ധിച്ച് അയാളുടെ കുടുംബത്തിന് ധാരണയുണ്ടാകും. അത് പാർട്ടിക്ക് അംഗീകരിക്കാൻ കഴിയില്ല. ഇത്തരം കൊലപാതകങ്ങൾ നോക്കിയല്ല ജനം തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ഇതു സംസ്ഥാനത്തെ ആദ്യത്തെ സംഭവവുമല്ല. കോൺഗ്രസുകാരും ബി.ജെ.പിക്കാരും കൊലപാതകം നടത്തിയിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അതിെൻറ കൂെടയല്ല പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എൻ.എസ്.എസിനോട് അങ്ങോട്ടുപോയി ചർച്ചക്ക് തയാർ’
പുനലൂർ: ഒരു സമുദായ സംഘടനയോടും ശത്രുതാനിലപാടില്ലെന്നും എന്‍.എസ്.എസുമായി നല്ല ബന്ധമാണുള്ളതെന്നും സി.പി.എം സംസ്ഥാനകോടിയേരി ബാലകൃഷ്ണൻ. ഇതൊന്നും രഹസ്യമല്ല. അങ്ങോട്ടുപോയി ചർച്ച നടത്താനും തയാറാണ്. ഇവരുമായി ചർച്ച നടത്തുന്നതിൽ ദുരഭിമാനവും മുൻവിധിയുമില്ലന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.