കാസർകോട് െഎ.എസ് കേസ്: 17ാം പ്രതി റിമാൻഡിൽ
text_fieldsകൊച്ചി: കാസർകോട് െഎ.എസ് കേസിൽ പിടിയിലായ 17ാം പ്രതിയെ എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി 30 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയി ലിലേക്ക് അയച്ചു. കൽപറ്റ നാടുകണ്ടിൽ വീട്ടിൽ ഹബീബ് റഹ്മാനെ (25) എൻ.െഎ.എ സംഘം കൽപറ്റ യിൽനിന്ന് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻ.െഎ.എ സമർപ്പിച്ച അപേക്ഷ വാദം കേൾക്കാൻ തിങ്കളാഴ്ചത്തേക്ക് മാറ്റി. 2015-2016 കാലയളവിൽ കാസർകോട്ടുനിന്ന് െഎ.എസിൽ ചേരാൻ 14 പേർ അഫ്ഗാനിലേക്ക് കടന്നെന്ന കേസിലാണ് അറസ്റ്റ്. െഎ.എസിൽ ചേർന്നതായി സംശയിക്കുന്ന അബ്ദുൽറാഷിദ് അബ്ദുല്ല, അഷ്ഫാഖ് മജീദ്, ബെസ്റ്റിൻ വിൻസെൻറ് എന്ന യഹിയ എന്നിവർ സാമൂഹികമാധ്യമങ്ങൾ വഴി ഇയാളുമായി ബന്ധപ്പെട്ടിരുന്നതായി എൻ.െഎ.എ കണ്ടെത്തി.
ഇവരുമായുള്ള ബന്ധത്തിെൻറ അടിസ്ഥാനത്തിൽ ഹബീബ് റഹ്മാനും നേരത്തേ അറസ്റ്റിലായ നാഷിദുൽ ഹംസഫറും അഫ്ഗാനിലേക്ക് കടക്കാൻ ഗൂഢാലോചന നടത്തിയതായാണ് എൻ.െഎ.എ പറയുന്നത്. ഹബീബ് റഹ്മാൻ തെഹ്റാനിൽനിന്ന് പോകാൻ ശ്രമം നടത്തിയിരുന്നെങ്കിലും കുടുംബത്തിെൻറ സമ്മർദഫലമായി തിരികെ പോന്നു. എന്നാൽ, അഫ്ഗാനിലേക്ക് കടന്ന നാഷിദുലിനെ അഫ്ഗാൻ പൊലീസിെൻറ പിടിയിലായതിനെത്തുടർന്ന് ഇന്ത്യയിലേക്ക് കയറ്റിവിട്ടിരുന്നു.
നാഷിദുലിെൻറ അറസ്റ്റിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഹബീബും പിടിയിലായത്. 2017 ഏപ്രിൽ-മെയ് മാസങ്ങളിൽ കൽപറ്റയിൽ രഹസ്യക്ലാസുകൾ നടന്നതായും ഇതിെൻറ തുടർച്ചയായാണ് ഇവർ രാജ്യംവിട്ടതെന്നും എൻ.െഎ.എ പറയുന്നു. ആകെ 17 പേർ ഉൾപ്പെട്ട കേസിൽ ഇതുവരെ മൂന്ന് പേരെ മാത്രമേ എൻ.െഎ.എക്ക് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. നേരത്തേ അറസ്റ്റിലായ ബിഹാർ സ്വദേശിനി യാസ്മിൻ അഹമ്മദിനെ കോടതി ശിക്ഷിച്ചിരുന്നു. രാജ്യംവിട്ട 14 പേരെ കണ്ടെത്താൻ ഇൻറർപോൾവഴി രണ്ട് വർഷമായി എൻ.െഎ.എ ശ്രമം നടത്തുന്നുണ്ടെങ്കിലും ഒരാളെപ്പോലും കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.