പഞ്ചായത്തുകൾ നഗരസഭയായി; ലൈബ്രേറിയൻ തസ്തികയില്ലാതായി
text_fieldsകാസർകോട്: സംസ്ഥാനത്ത് പഞ്ചായത്തുകൾ നഗരസഭയായി ഉയർത്തിയപ്പോൾ ലൈബ്രേറിയൻ തസ്തിക ഇല്ലാതായി. 2015 ഏപ്രിലിലാണ് സംസ്ഥാനത്തെ 28 പഞ്ചായത്തുകൾ നഗരസഭയായി ഉയർത്തി സർക്കാർ ഉത്തരവിറങ്ങിയത്. എന്നാൽ പുതുതായി രൂപവത്കരിച്ച നഗരസഭകളിൽ 2016 ആഗസ്തിൽ തസ്തികകൾ അനുവദിച്ച് ഉത്തരവിറങ്ങിയപ്പോൾ ലൈബ്രേറിയൻ തസ്തിക അതിൽ ഉൾപ്പെട്ടിരുന്നില്ല. നിലവിലുള്ളവർക്ക് തസ്തികയിൽ തുടരാമെന്നുള്ള വ്യവസ്ഥയുള്ളതു കൊണ്ടുതന്നെ ആദ്യ ഘട്ടത്തിൽ ഇത് വലിയ ചർച്ചയായുമില്ല. ഇത്തരത്തിൽ പഞ്ചായത്തുകൾ നഗരസഭയായി ഉയർത്തുേമ്പാൾ പഞ്ചായത്തുകളിൽ ഉണ്ടായിരുന്ന സ്ഥിരതസ്തികകൾ നിലനിർത്തുകയാണ് സാധാരണയായി ചെയ്യാറ്.
ഇൗ രീതി പിൻതുടരാത്തതുകൊണ്ടുതന്നെ നിലവിൽ പഞ്ചായത്ത് വകുപ്പിൽ നിന്നും നിയമനം ലഭിച്ച ലൈബ്രേറിയൻമാർ വിരമിക്കുകയോ സ്ഥലംമാറി പോകുകയോ ചെയ്താൽ നിലവിലെ തസ്തിക ഇല്ലാതാകുകയോ നഗരസഭ താൽക്കാലികമായി പകരം ആളെ നിശ്ചയിക്കുകയോ ചെയ്യേണ്ട അവസ്ഥ വരും. അതിനാൽ പ്രസ്തുത തസ്തിക ഇല്ലാതാകുന്ന സ്ഥിതി വിശേഷമാണ് നിലവുള്ളത്. മാത്രമല്ല ലൈബ്രറിയുടെ പ്രവർത്തനത്തെ തന്നെ പലയിടങ്ങളിലും ഇത് ബാധിച്ചതായും പരാതിയുണ്ട്. കൂടാതെ ലൈബ്രേറിയൻ തസ്തികയിലേക്ക് പി.എസ്.സി നിയമനത്തിനായി കാത്തിരിക്കുന്നവർക്കും സർക്കാറിെൻറ ഇൗ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്.
സംസ്ഥാനത്ത് കൊല്ലം ജില്ലയിലെ കൊട്ടാരക്കര, എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, പാലക്കാട് ജില്ലയിലെ പട്ടാമ്പി തുടങ്ങി വിവിധ നഗരസഭകളിൽ പഞ്ചായത്തായിരുന്ന സമയം മുഴുവൻ സമയ ലൈബ്രേറിയൻ തസ്തിക ഉണ്ടായിരുന്നു. ഇതാണ് നഗരസഭയായതോടുകൂടി ഇല്ലാതെയാവുന്നത്. മുഴുവൻ നഗരസഭകളിലും ലൈബ്രേറിയൻ തസ്തികകൾ സൃഷ്ടിക്കേണ്ടയിടത്താണ് ഉള്ള തസ്തികകൾ കൂടി ഇല്ലാതാക്കുന്ന ഇൗ നടപടി. എന്നാൽ 2010-ൽ കോട്ടക്കൽ, ബേപ്പൂർ, നല്ലളം, മരട് പഞ്ചായത്തുകൾ നഗരസഭയായി ഉയർത്തിയപ്പോൾ ലൈബ്രേറിയൻ തസ്തിക നിലനിർത്തിയാണ് ഉത്തരവിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.