വിരമിക്കാനിരിക്കെ കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി: ഹരജി വിധി പറയാൻ മാറ്റി
text_fieldsകൊച്ചി: ഈ മാസം വിരമിക്കാനിരിക്കെ അച്ചടക്ക നടപടികളുടെ ഭാഗമായി നടക്കുന്ന അന്വേഷണം ചോദ്യം ചെയ്ത് കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രമ നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി.
തനിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് പ്രിൻസിപ്പലിന്റെ ചുമതലയിൽനിന്ന് നീക്കി മഞ്ചേശ്വരം കോളജിലേക്ക് സ്ഥലം മാറ്റിയെന്ന ആരോപണമടക്കം ഉന്നയിച്ച് നൽകിയ ഹരജിയിൽ വാദം പൂർത്തിയാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റിയത്.
അന്വേഷണത്തിനെതിരെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അന്വേഷണ നടപടികൾ വേഗത്തിലാക്കാനും ഉടൻ പൂർത്തിയാക്കാനുമാണ് നിർദേശിച്ചത്. തുടർന്നാണ് ഹരജിക്കാരി ഹൈകോടതിയെ സമീപിച്ചത്.
കാസർകോട് കോളജിൽ പ്രിൻസിപ്പലായിരിക്കെ കർശന അച്ചടക്കനടപടി സ്വീകരിച്ചതിനെതിരെ ചിലർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് തന്നെ ചുമതലയിൽനിന്ന് നീക്കിയതെന്ന് ഹരജിയിൽ പറയുന്നു. മാർച്ച് 31ന് വിരമിക്കാനിരിക്കെ തന്നെ ബുദ്ധിമുട്ടിക്കാനാണിതെന്നാണ് ഹരജിയിലെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.