Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2020 6:29 AM GMT Updated On
date_range 24 March 2020 6:29 AM GMTനിയന്ത്രണങ്ങൾ ലംഘിച്ച കാസർകോട് സ്വദേശികളുടെ പാസ്പോർട്ട് കണ്ടുകെട്ടും
text_fieldsbookmark_border
കാസർകോട്: വിദേശത്തുനിന്നെത്തി 14 ദിവസം നിരീക്ഷണത്തിൽ കഴിയാത്തവർക്കെതിരെ കർശന നടപടിയെന്ന് കാസർകോട് ജില് ല കലക്ടർ. കാസർകോട് വിലക്ക് ലംഘിച്ചവരുടെ പാസ്പോർട്ട് കണ്ടുകെട്ടും. രണ്ടുപേരുടെയാണ് പാസ്പോർട്ട് കണ്ടുകെട്ടുക. വീണ്ടും വിലക്ക് ലംഘിച്ചാൽ തുടർ നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
ജില്ലയിൽ കോവിഡ് 19 പടരാൻ കാരണക്കാരനായ പ്രവാസിക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. വിദേശത്തുനിന്ന് എത്തിയ ശേഷം ഇയാൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു നടപടി. വിദേശത്തുനിന്നെത്തിയവർ 14 ദിവസം നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story