കാസർകോട് അപകടം: മരണം അഞ്ചായി
text_fieldsമഞ്ചേശ്വരം: ഉപ്പള ദേശീയപാതയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. അപകടത്തിൽ 12 കുട്ടികളടക്കം 13 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ച ആേറാടെ നയാബസാർ ദേശീയപാതയിൽ മംഗൽപാടി താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടം.
ജീപ്പ് യാത്രക്കാരായ തലപ്പാടി കെ.സി റോഡ് അജ്ജനടുക്കയിലെ ബീഫാത്തിമ (65), മകളുടെ ഭര്‍ത്താവ് മുസ്താഖ് (41), ബന്ധു ഇംത്യാസ് (35), ഭാര്യ അസ്മ (30), ബന്ധു നസീമ (38) എന്നിവരാണ് മരിച്ചത്. ബീഫാത്തിമയുടെ മകളും മരിച്ച മുസ്താഖിെൻറ ഭാര്യയുമായ സൗദ (33), ബന്ധുക്കളായ അമല്‍, മസൂദ്, മര്ഷൂദ, ആബിദ്, ഫാത്തിമ, സുമയ്യ, അസ്മ, ഫൗസിയ, താഹിറ, സല്മാന് ഫാരിസ്, അമര്‍ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരു യൂനിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ മൂന്നു കുട്ടികളുടെ നില അതിഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
അപകടത്തിൽ മരിച്ച അസ്മയുടെ പിതൃസഹോദരൻ സുബൈറിെൻറ പാലക്കാെട്ട വീടിെൻറ പ്രവേശനച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പ് മംഗളൂരു ഭാഗത്തുനിന്ന് ചരക്കുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.