Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്: കാസർകോട്​...

കോവിഡ്: കാസർകോട്​ രണ്ട്​ പേർ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്: കാസർകോട്​ രണ്ട്​ പേർ കൂടി മരിച്ചു
cancel

മഞ്ചേശ്വരം: കാസർകോട്​ ജില്ലയിൽ രണ്ട്​ പേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. മംഗൽപാടി പഞ്ചായത്തിലെ ബന്തിയോട് ഇച്ചിലങ്കോട് സ്വദേശി മൊയ്തീൻ(65), കുമ്പളയിൽ ചികിത്സയിലായിരുന്ന കമല (60) എന്നിവരാണ്​ മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു മൊയ്​തീ​െൻറ മരണം.

ഇ​​ദ്ദേഹം പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളും മൂലം പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാസർകോട്​ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മൊയ്​തീന്​ കൊറോണ പോസിറ്റിവ്​ ആയത്​. തുടർന്ന്​ കഴിഞ്ഞ വ്യാഴാഴ്​ച​ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കടുത്ത ന്യൂമോണിയയും ഉണ്ടായിരുന്നു.

കുമ്പളയിൽ ചികിത്സയിലായിരുന്ന കമലയെ ഞായറാഴ്ച രാത്രി അസുഖം മൂർച്ഛിച്ചതോടെ വിദഗ്ധ ചികിത്സക്ക്​ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾക്കിടെയാണ് മരണം സംഭവിച്ചത്. കാസർകോട്​ കോവിഡ് ബാധിച്ച്​ മരിച്ചവരുടെ എണ്ണം 43 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid deathkasarkode covid death
Next Story