ഭർതൃമതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
text_fieldsകുമ്പള: മൂന്നുമക്കളുടെ മാതാവായ ഭർതൃമതിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടി കുന്നിലെ അബ്ദുൽ കരീമാണ്(32) അറസ്റ്റിലായത്.
ബന്ധുവായ ഭർതൃമതിയെ ഭീഷണിപ്പെടുത്തി നിരവധിതവണ ഇയാൾ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. 2020 ഫെബ്രുവരി ഇരുപതിനാണ് ഭർതൃമതിയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തത്.
ഇവരുടെ മൂന്നുമാസം പ്രായമായ കുഞ്ഞിനെ ദേഹോപദ്രവമേൽപ്പിച്ചതിന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു.
സ്ത്രീ ഭർതൃവീട്ടിൽ താമസിച്ചുവരുന്നതിനിടെയാണ് പീഡനത്തിനിരയായത്. 2009 ജൂലൈ മുതൽ ഒരു വർഷക്കാലം നിരവധി തവണ പീഡനത്തിനിരയാക്കിയതായാണ് പരാതി. കരീം നാട്ടിൽ വന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കുമ്പള എസ്.ഐ പ്രമോദും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.