അഭിമന്യു മരിച്ചതറിയാതെ, മുറിവേറ്റ കൈയുമായി കാശിനാഥ് പരീക്ഷയെഴുതി
text_fieldsകായംകുളം: വള്ളികുന്നം അമൃത സ്കൂളിലെ പരീക്ഷ ഹാളിൽ കൈയ്യിലെ മുറിവിെൻറ വേദന കടിച്ചമർത്തി പരീക്ഷ എഴുതുേമ്പാഴും കാശിനാഥിെൻറ മനസിൽ നിറഞ്ഞിരുന്നത് അഭിമന്യുവിനെ കുറിച്ചുള്ള ഒാർമകളായിരുന്നു. പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ ഇരുവരും ചേർന്നാണ് നടത്തിയിരുന്നത്. ഇത്തിരി പാടുള്ളതിനാൽ ഫിസിക്സും കരുതലോടെയാണ് ഇരുവരും പഠിച്ചത്. പരീക്ഷക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ക്ഷേത്ര വളപ്പിൽ അഭിമന്യു കൊലക്കത്തിക്ക് ഇരയാകുന്നത്.
അഭിമന്യു കുത്തേറ്റ് വീഴുന്നതും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും കാശിനാഥ് കണ്ടിരുന്നു. കൊലവിളി ആക്രോശങ്ങളും രക്തം വീണ് തുടങ്ങിയതും കാശിനാഥിെൻറ മനസിനെ വല്ലാതെ ബാധിച്ചിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയുംമുമ്പ് എല്ലാംകഴിഞ്ഞിരുന്നു. കൈയ്യിലൂടെ രക്തം വാർന്നൊഴുകി തുടങ്ങിയപ്പോഴേ പാതിജീവൻ പോയിരുന്നു. ആരെല്ലാമോ താങ്ങിയെടുത്ത് കൊണ്ടുപോകുന്നത് മാത്രം ഒാർമയിലുണ്ട്. അതിന് ശേഷമുള്ള സംഭവങ്ങളൊന്നും കാശിനാഥ് അറിഞ്ഞിട്ടില്ല. അഭിമന്യു മരിച്ച വിവരം ഇതുവരെയും അറിയിച്ചിട്ടില്ല. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിൽയിലാണെന്നാണ് പറഞ്ഞിരിക്കുന്നത്.
പരീക്ഷയെ ബാധിക്കരുതെന്ന് കരുതിയാണ് മറച്ചുവെച്ചത്. ഇടത് കൈക്ക് സാരമായി പരിക്കേറ്റ് കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന കാശിനാഥിനെ പരീക്ഷ എഴുതാനായി എത്തിക്കുകയായിരുന്നു. എന്നും ഒന്നിച്ചാണ് ഇരുവരും സ്കൂളിലേക്ക് പോയിരുന്നത്. പഠനത്തിലും കളികളിലും യാത്രകളിലും പങ്കാളികളായിരുന്നവർ ഉൽസവത്തിനും ഒന്നിച്ചാണ് പോയത്. ഇന്നലെ വരെ ഒപ്പമുണ്ടായിരുന്നവൻ ഇനിയില്ലായെന്ന് എങ്ങനെയാണ് അവനോട് പറയുന്നതെന്നാണ് കൂട്ടുകാർ ചോദിക്കുന്നത്.
സ്കൂളിലെ മികച്ച വിദ്യാർഥികളായിരുന്നു ഇരുവരുമെന്നാണ് ഹെഡ്മിസ്ട്രസ് വി. സുനിതക്ക് പങ്കുവെക്കാനുള്ളത്. മര്യാദക്കാരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.