കശ്മീരിൽ മൗനം തുടരാനാവില്ല –കണ്ണൻ ഗോപിനാഥൻ
text_fieldsകോട്ടയം: മൗലികാവകാശം നിഷേധിക്കപ്പെട്ട് ഒരുകൂട്ടം ജനങ്ങൾ രാജ്യത്ത് കഴിയുേമ്പാ ൾ, മൗനം തുടരാൻ കഴിയാത്തതിനാലാണ് സിവിൽ സർവിസ് ഉപേക്ഷിക്കുന്നതെന്ന് യുവ ഐ.എ.എസ ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ.
ആർക്കും കശ്മീർ ഒരു പ്രശ്നമായി തോന്നുന്നില്ല. പക്ഷേ, എനിക്ക് അങ്ങനെയല്ല. പ്രതികരിക്കണമെന്ന് തോന്നി -കണ്ണൻ ഫോണിൽ ‘മാധ്യമ’ത്തോട് പറഞ്ഞു. രാജ്യത്തെ ഒരു സംസ്ഥാനത്ത് 19 ദിവസമായി മൗലികാവകാശങ്ങൾ ഇല്ലാതായിട്ട്. അവിടെ അടിയന്തരാവസ്ഥ സമാനമായ സാഹചര്യമാണ്. മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. കോടതിയിൽ എത്തിയാലും നീതികിട്ടാത്ത സ്ഥിതി. കശ്മീരികൾ ഹരജിയുമായി ചെന്നാൽ പിന്നീട് വരാൻ പറയുകയാണ്. അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്. അവർക്ക് ശബ്ദമാകേണ്ടവരും മൗനം തുടരുകയാണ്. മറ്റൊരു രാജ്യത്തോ കഴിഞ്ഞ നൂറ്റാണ്ടിലോ നടക്കുന്ന കാര്യമെന്ന നിലയിലാണ് പലരും കശ്മീർ പ്രശ്നത്തെ കാണുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ പ്രതികരിക്കാൻ സ്വാതന്ത്ര്യമില്ല. പരിമിതികളും ഏറെയുണ്ട്. എങ്ങും തൊടാത്ത ചില കമൻറുകൾ ഇടാം. ഇത്തരത്തിൽ മാത്രമേ ശക്തമായി പ്രതികരിക്കാൻ കഴിയൂ.
സിവിൽ സർവിസിൽനിന്ന് പുറത്തിറങ്ങിയശേഷമുള്ള പ്രതികരണങ്ങൾ ശ്രദ്ധിക്കപ്പെടണമെന്നില്ല. അതും അറിയാം. ഞാൻ ഇപ്പോൾ പറഞ്ഞതിനും മണിക്കൂറുകൾ മാത്രമാകും ആയുസ്സ്. പക്ഷേ, പറയണമെന്നുതോന്നി. അകത്തിരുന്ന് പ്രതികരിക്കുന്നത് ശരിയല്ല. അതിനാൽ അത് ഉപേക്ഷിക്കുകയാണ്. ജനങ്ങളുടെ കൈെകട്ടിയിടുന്നതിനെതിരെ പ്രതിഷേധം ഉയരണം. ഭാവിയെപ്പറ്റി ഒന്നും ആലോചിച്ചിട്ടില്ല. രാഷ്ട്രീയമടക്കം ഒന്നിലും. എവിെട താമസിക്കുമെന്നുപോലും ചിന്തിച്ചിട്ടില്ല- കോട്ടയം പുതുപ്പള്ളി ഇരവിനല്ലൂർ ചന്ദ്രനഗറിൽ കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.