Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിക്ക്​...

ബി.ജെ.പിക്ക്​ പശ്ചാത്തപിക്കേണ്ടിവരും -രമേശ്​ ചെന്നിത്തല

text_fields
bookmark_border
chennithala
cancel

കൊച്ചി: ജമ്മു കശ്​മീരി​​െൻറ പ്രത്യേക പദവി റദ്ദാക്കിയ നടപടിയിൽ ബി.ജെ.പിക്ക്​ പശ്ചാത്തപിക്കേണ്ടിവരുമെന്ന്​ പ ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മതങ്ങളെയും മതവിശ്വാസങ്ങളെയും ​ഭിന്നിപ്പിക്കാനുള്ള ബോധപൂർവ നീക്കമാണ്​ ഇതിന്​ പിന്നിൽ. രാജ്യത്തെ ഗുരുതരമായി ബാധിക്കുന്ന നിയമങ്ങൾ ദോശ ചുടുന്ന ലാഘവത്തോടെ ഒരു ചർച്ചയുമില്ലാതെ പാസാക്കുന്ന സംഘ്​പരിവാർ അജണ്ട ആപത്​കരമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

രണ്ട്​ മുൻ മുഖ്യമന്ത്രിമാരെ കരുതൽ തടങ്കലിലാക്കി ഇത്തരം നിയമനിർമാണങ്ങൾ നടപ്പാക്കുന്ന രീതി ജനാധിപത്യത്തെ കൊല ചെയ്യലാണ്​. ഭരണഘടന​യുടെ അന്തസ്സ​ത്തയെയും പൗരാവകാശങ്ങളെയും ജനാധിപത്യാവകാശങ്ങളെയും പിച്ചിച്ചീന്തുന്ന ഇത്തരം ഏകാധിപത്യ നടപടികൾ രാജ്യത്തിന്​​ ഗുണം ചെയ്യില്ല. ഇതിലൂടെ രാഷ്​ട്രീയ മുതലെടുപ്പ്​ നടത്താനുള്ള ബി.ജെ.പിയുടെ നീക്ക​ത്തെ കോൺഗ്രസ്​ ശക്​തമായി എതിർക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newskashmir issuesmalayalanm news
News Summary - Kashmir issues Ramesh Chennithala -Kerala News
Next Story