കശ്മീർ പോസ്റ്റർ: വിദ്യാർഥികൾക്ക് ജാമ്യം
text_fieldsമലപ്പുറം: കശ്മീരിന് സ്വാതന്ത്ര്യം നൽകണമെന്നാവശ്യപ്പെട്ട് പോസ്റ്റർ പതിച്ച കേസിൽ അറസ്റ്റിലായ മലപ്പുറം ഗവ. ക ോളജ് വിദ്യാർഥികൾക്ക് ജാമ്യം. മേലാറ്റൂർ എടയാറ്റൂർ സ്വദേശി റിൻഷാദിനും (20) മലപ്പുറം പട്ടർക്കടവ് സ്വദേശി ഫാരിസിനു മാണ് (19) മലപ്പുറം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജില്ലവിട്ട് പുറത്തുപോകരുതെന്നതടക്കമുള്ള ഉപാധിക ളോടെ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞയാഴ്ച പിടിയിലായ ഇവരെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം തിങ്കളാഴ്ച റിമാൻഡ് ചെയ്തിരുന്നു. പുൽവാമ ഭീകരാക്രമണ ശേഷം റാഡിക്കൽ സ്റ്റുഡൻറ്സ് ഫോറത്തിെൻറ പേരിൽ ‘ഫ്രീഡം ഫോർ ഫലസ്തീൻ, കശ്മീർ, മണിപ്പൂർ’ എന്നെഴുതിയ പോസ്റ്റർ കോളജിൽ പതിച്ചതിനെതുടർന്ന് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇങ്ങനെയൊരു പോസ്റ്റർ തങ്ങൾ ഒട്ടിച്ചിട്ടില്ലെന്നാണ് കഴിഞ്ഞദിവസം കോടതിയിൽനിന്ന് പുറത്തുവരുമ്പോൾ ഇരുവരും പറഞ്ഞത്. നേരിട്ട് പങ്കില്ലാത്ത വിഷയങ്ങളിൽ രാജ്യദ്രോഹകുറ്റം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാർഥികളെന്ന പരിഗണന നൽകണമെന്നും റിൻഷാദിന് വേണ്ടി ഹാജരായ അഭിഭാഷകൻ എ.എ. റഹീം വാദിച്ചു.
രണ്ടാംവർഷ ബി.കോം വിദ്യാർഥിയായ റിൻഷാദിെൻറ ഫേസ്ബുക് പേജിൽ റാഡിക്കൽ സ്റ്റുഡൻറ്സ് ഫോറം കൺവീനറാണെന്നാണ് പരിചയപ്പെടുത്തുന്നത്. കൂട്ടായ്മയുടെ ബാനറിൽ വ്യത്യസ്ത പരിപാടികൾ കോളജിൽ സംഘടിപ്പിച്ചിരുന്നു. റിൻഷാദിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റർ ഒട്ടിക്കാൻ സഹായിച്ചതിന് ഒന്നാംവർഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർഥി ഫാരിസിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.