കേരളം പോെലയല്ല കശ്മീർ, നിയന്ത്രണമുണ്ട് -കേന്ദ്രമന്ത്രി മുരളീധരൻ
text_fieldsതിരുവനന്തപുരം: ജമ്മു-കശ്മീരിൽ നിയന്ത്രണമുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നാളെ ജമ്മു-കശ്മീരിൽ പോകാ മെന്ന് വെച്ചാൽ പറ്റില്ല. കേരളം പോലത്തെ അവസ്ഥയല്ല അവിടെയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല കമ്മിറ്റി സംഘടി പ്പിച്ച ‘പുതിയ കശ്മീർ; പുതിയ ഇന്ത്യ’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കശ്മീർ പരിപൂർണമായും തടങ്കലിലാക്കപ്പെട്ട ജനതയല്ല. ലോകത്തിെൻറ കണ്ണ് മുഴുവൻ കശ്മീരിലാണ്. വിദേശ പത്രപ്രതിനിധികൾ കശ്മീരിലുണ്ട്. 370ാം വകുപ്പ് കശ്മീരിൽ പുരോഗതി ഉണ്ടാക്കുന്നതിന് പകരം വികസനത്തെ മരവിപ്പിച്ച നിരന്തര സംവിധാനം ആയിരുന്നു. സ്വയംഭരണവാദം രാജ്യദ്രോഹപരമാണ്. 370ാം വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ 1947ൽ കോൺഗ്രസിനുണ്ടായിരുന്ന അവ്യക്തത ഇപ്പോഴും തുടരുന്നു. യു.എൻ രക്ഷാ കൗൺസിലിൽ കശ്മീർ വിഷയം കൊണ്ടുപോകാനുള്ള തീരുമാനം തെറ്റാണെന്നും ഹിതപരിശോധന അപ്രായോഗികമാണെന്ന് പിന്നീട് മനസിലാെയന്നും അദ്ദേഹം പറഞ്ഞു.
വൈ.എം.സി.എ ഹാളിൽ നടന്ന പരിപാടിയിൽ കരസേന മുൻ ഉപമേധാവി ലഫ്റ്റനൻറ് ജനറൽ ശരത്ചന്ദ്, ടി.പി. ശ്രീനിവാസൻ, ജോർജ് ഒാണക്കൂർ, ബി.ജെ.പി നേതാക്കളായ കെ. രാമൻപിള്ള, റേയ്ച്ചൽ മത്തായി, എം.ടി. രമേശ് തുടങ്ങിയവരും സംസാരിച്ചു. കെ. രാമൻപിള്ള രചിച്ച ‘അടിയന്തരാവസ്ഥയിലെ അന്തർധാര’, ഭാരതരത്നം അടൽബിഹാരി വാജ്പേയി’ പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.