ഐ.എൻ.എൽ യോഗം പ്രസിഡന്‍റ് ആസൂത്രിതമായി അട്ടിമറിച്ചെന്ന് കാസിം ഇരിക്കൂർ
text_fieldsകൊച്ചി: സെക്രേട്ടറിയേറ്റ് മെമ്പർമാർക്കെതിരെയുള്ള അച്ചടക്ക നടപടി ഒഴിവാക്കാൻ സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുൽ വഹാബിന്‍റെ നേതൃത്വത്തിൽ നടന്ന ആസൂത്രിത ശ്രമമാണ് കൊച്ചിയിൽ കണ്ടതെന്ന് ഐ.എൻ.എൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.
പാർട്ടിക്കുള്ളിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തുകയും വിഭാഗീയ പ്രവർത്തനം നടത്തുകയും ചെയ്ത രണ്ട് പേർക്കെതിരെയുള്ള നടപടിയെ കുറിച്ചാലോചിക്കാനാണ് ഇന്ന് യോഗം ചേർന്നത്. നടപടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ അതിനെ അട്ടിമറിക്കാൻ പ്രസിഡന്‍റും സംഘവും ശ്രമിച്ചെന്നും കാസിം ഇരിക്കൂർ മാധ്യമങ്ങളോട് പറഞ്ഞു.
ജൂലൈ രണ്ടിന് നടന്ന യോഗത്തിലാണ് ഇവരുടെ വിഭാഗിയ പ്രവർത്തനങ്ങൾ സ്ഥിരീകരിച്ചിതെന്നും തുടർ നടപടി ഇന്നത്തെ യോഗത്തിലെടുക്കുമെന്നാണ് അന്ന് തീരുമാനിച്ചതെന്നും കാസിം ഇരിക്കൂർ മാധ്യമങ്ങളോട് വ്യക്തമാക്കി. വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെയും സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ചവർക്കെതിരെയുമാണ് നടപടിയെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.