കസ്തൂരിരംഗൻ: സർക്കാർ ചോദിച്ച ഇളവ് പരിഗണിച്ചില്ല; ഭേദഗതി ഉത്തരവിലും 1310 ച.കി.മീ. ലോലം
text_fieldsതൊടുപുഴ: കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം പുറപ്പെടുവിച്ച കരട് വിജ്ഞാപനമന ുസരിച്ച് പരിസ്ഥിതിലോല പട്ടികയിൽ (ഇ.എസ്.എ) ഉൾപ്പെട്ട പ്രദേശത്തിൽ ഇളവ് ചോദിച ്ച് സംസ്ഥാന സർക്കാർ നൽകിയ ശിപാർശ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഭേദഗതി ഉത്തരവില ും പരിഗണിച്ചില്ല. കരട് വിജ്ഞാപനത്തിൽ വരാത്ത 1310 ച.കി.മീ. പ്രദേശം കൂടി ലോലപട്ടികയിൽ നിന്ന് നീക്കണമെന്നായിരുന്നു സർക്കാർ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന് 2017 മേയ് മൂന്നിന് കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ, 10/03/2014ൽ കേന്ദ്രം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ നിർദേശിച്ച 3115 ച.കി.മീ. പ്രദേശത്തിനു മാത്രമാണ് കരട് ഭേദഗതിയിലും ഇളവനുവദിച്ചത്.
ഇൗ സാഹചര്യത്തിലാണ് ക്വാറികളുടെ പ്രവർത്തനം സ്തംഭിപ്പിച്ച് 886.7 ച.കി.മീ. പ്രദേശം അടക്കം പരിസ്ഥിതിലോല പട്ടികയിൽ തുടരുന്നത്. ജനവാസമേഖലയെന്ന നിലയിലും പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ക്വാറികൾ ചൂണ്ടിക്കാട്ടിയും ഇൗ പ്രദേശത്തിന് ഇളവ് അനുവദിക്കണമെന്നായിരുന്നു സംസ്ഥാനം അടുത്തനാളിൽ ആവശ്യപ്പെട്ടത്. 886.7ചതുരശ്ര കിലോമീറ്ററും വനഭൂമി വിസ്തൃതിയിലുണ്ടായ ഏറ്റക്കുറച്ചിൽ പരിഹരിക്കാൻ മറ്റൊരു 424 ച.കി.മീറ്ററും പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാനം ശിപാർശ സമർപ്പിച്ചത്.
അതിനിടെ പരിസ്ഥിതിലോല മേഖലകൾ മാറ്റരുതെന്ന ദേശീയ ഹരിത ട്രൈബൂണൽ വിധിയും സർക്കാർ ആവശ്യത്തിനു തിരിച്ചടിയായി. ഇ.എസ്.എ വെട്ടിക്കുറക്കൽ നിർദേശം കേന്ദ്ര പരിഗണനയിലിരിക്കെയാണ് പ്രളയ പശ്ചാത്തലത്തിൽ പശ്ചിമഘട്ട സംരക്ഷണത്തിെൻറ ആവശ്യം ചൂണ്ടിക്കാട്ടി ഹരിത കോടതിയുടെ കർശന ഇടപെടലുണ്ടായത്. കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം 13,107 ച.കി.മീറ്റർ ആയിരുന്നു സംസ്ഥാനത്ത് ഇ.എസ്.എ പ്രദേശം. ഇത് ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി 9993.7 ആയി കുറച്ചത് പ്രകാരമാണ് യു.പി.എ സർക്കാറിെൻറ കാലത്ത് 2014 മാർച്ച് 10ന് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ജനവാസമുണ്ടെന്നും കൃഷിയിടങ്ങളെന്നും നിരീക്ഷിച്ച് 3114.30 ച.കി.മീ. ഇ.എസ്.എയിൽനിന്ന് വെട്ടിക്കുറച്ചായിരുന്നു ഇൗ നടപടി. 9993.7 ച.കി.മീറ്ററിൽനിന്ന് 8683.7 ആയി ലോലമേഖല കുറക്കുന്നതിനാണ് എൽ.ഡി.എഫ് സർക്കാർ പുതിയ റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്.
ഇതാണ് ഭേദഗതി ഉത്തരവിൽ അംഗീകരിക്കാതിരുന്നത്. 123 വില്ലേജുകളിലായാണ് സംസ്ഥാനത്ത് ഇപ്പോൾ പരിസ്ഥിതിലോല പ്രദേശം. ഇത് വില്ലേജ് അടിസ്ഥാനത്തിൽ 91 ആയി കുറയുന്ന തരത്തിൽ സംസ്ഥാനം തയാറാക്കിയ പട്ടികക്കാണ് അംഗീകാരം ലഭിക്കാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.