കഥകളി ആചാര്യൻ മടവൂർ വാസുേദവൻ നായർക്ക് നാടിെൻറ യാത്രാമൊഴി
text_fields
കൊല്ലം: കളിയരങ്ങിൽ പുറപ്പാട് രംഗത്തെത്തിയപ്പോൾ കുഴഞ്ഞുവീണു മരിച്ച കഥകളി ആചാര്യൻ പത്മഭൂഷൺ മടവൂർ വാസുദേവൻ നായർക്ക് (89) നിത്യതയിലേക്ക് പുറപ്പാട്.
അവസാനമായി അണിഞ്ഞ രാവണെൻറ മുഖഭാവത്തോടെ മൃതശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. അഞ്ചൽ അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തിൽ രാവണവിജയം കഥകളിയിലെ രാവണെൻറ വേഷം അഭിനയിക്കാൻ അരങ്ങിലെത്തിയപ്പോളാണ് ചൊവ്വാഴ്ച രാത്രി അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.
കഥകളി പ്രേമികളുടെ പ്രിയപ്പെട്ട മടവൂരിന് ആദരാഞ്ജലി അർപ്പിക്കാൻ കലാ-സാംസ്കാരിക-രാഷ്ട്രീയരംഗങ്ങളിലെ നൂറുകണക്കിനു പേർ എത്തി. ചൊവ്വാഴ്ച രാത്രി കാവനാട് കന്നിമേൽച്ചേരി ആലാട്ട്കാവ് നഗറിലെ വീട്ടിൽ കൊണ്ടുവന്ന മൃതദേഹം പൊതുദർശനത്തിനു െവച്ച ശേഷം ബുധനാഴ്ച രാവിലെ 11 ഓടെ കിളിമാനൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ പൊതുദർശനത്തിനു െവച്ച മൃതദേഹത്തിലും നൂറുകണക്കിനുപേർ അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചക്ക് 1.30 ഓടെ കൊല്ലം ടൗൺ ഹാളിൽ പൊതുദർശനത്തിനായി കൊണ്ടുവന്നു.
പിന്നീട് 3.30 ഓടെ മൃതദേഹം വീട്ടിൽ എത്തിച്ച് ചടങ്ങുകൾ നടത്തിയ ശേഷം വൈകീട്ട് അഞ്ചോടെ ഔദ്യോഗിക ബഹുമതികളോടെ മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിച്ചു.
അന്ത്യയാത്രാമൊഴി നൽകുേമ്പാഴും മുഖത്തുതേച്ച ചമയങ്ങൾ മായ്ച്ചിരുന്നില്ല. മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും സംസ്ഥാന സർക്കാറിനും വേണ്ടി കലക്ടർ എസ്. കാർത്തികേയൻ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.
കവി കുരീപ്പുഴ ശ്രീകുമാർ, കലാമണ്ഡലം ഗോപി, തോന്നയ്ക്കൽ പീതാബരൻ, കലാമണ്ഡലം വിമലാ മേനോൻ, കലാരത്നം വാരാണസി വിഷ്ണുനമ്പൂതിരി, കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ. നാരായണൻ, ചവറ പാറുക്കുട്ടി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മേയർ വി. രാജേന്ദ്രബാബു, സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, സി.പി.ഐ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർക്കു വേണ്ടി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ സുനിൽകുമാർ, സിറ്റി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസ്, തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, ശൂരനാട് രാജശേഖരൻ, കെ.സി. രാജൻ, അഡ്വ. ഫിലിപ് കെ. തോമസ്, ബി. രാഘവൻ, എക്സ്. ഏണസ്റ്റ് എന്നിവർ മൃതദേഹത്തിൽ അേന്ത്യാപചാരം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.