നൂല്‍പ്പാവ കഥകളിയുമായി പാവനാടകസംഘം സിംഗപ്പൂരിലേക്ക്
text_fields
ആയഞ്ചേരി: വര്‍ഷങ്ങളായി പാവനാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന ടി.പി. കുഞ്ഞിരാമന്‍ ആദ്യമായി പാവകഥകളിയുമായി വിദേശത്തേക്ക്. പൊങ്കല്‍ മഹോത്സവത്തോടനുബന്ധിച്ച് സിംഗപ്പൂരില്‍ നടക്കുന്ന കലാപരിപാടികളുടെ ഭാഗമായാണ് സമന്വയ പാവനാടകസംഘത്തിന്‍െറ പാവനാടകത്തോടൊപ്പം കഥകളിയും അവതരിപ്പിക്കുക. ഭീമസേനന്‍ പാഞ്ചാലിക്ക് കല്യാണസൗഗന്ധികം എത്തിച്ചുകൊടുക്കുന്നതിന് മുമ്പുള്ള ഭാഗമാണ് കഥകളിയില്‍ രംഗത്തത്തെുക. നൂല്‍പ്പാവകളിലൂടെ കഥകളി അവതരിപ്പിക്കുന്ന ആദ്യ സംരംഭമാണിത്.
പ്രശസ്ത കഥകളി കലാകാരനും നിരൂപകനുമായ ചെര്‍പ്പുളശ്ശേരിയിലെ കെ.ബി. രാജാനന്ദനാണ് നൂല്‍പ്പാവകളി ചിട്ടപ്പെടുത്തിയത്.
നൂല്‍പ്പാവ കഥകളിക്ക് വലിയ സാധ്യതകളാണ് വിദേശത്തുള്‍പ്പെടെ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനായി ഭീമസേനന്‍െറയും പാഞ്ചാലിയുടെയും പാവകളെ ഒരുക്കിയത് റിട്ട. ചിത്രകലാധ്യാപകന്‍ കൂടിയായ ടി.പി. കുഞ്ഞിരാമനാണ്.പരമേശ്വരന്‍, ഷൈജു, പി.എന്‍. പരമേശ്വരന്‍ എന്നിവരടങ്ങിയ പാവനാടകസംഘം ശനിയാഴ്ച സിംഗപ്പൂരിലേക്ക് യാത്രതിരിക്കും.
പാവനാടകത്തിന്‍െറ പ്രചാരണത്തിനും പ്രോത്സാഹനത്തിനും ആരംഭിച്ച ആയഞ്ചേരിയിലെ സമന്വയ പാവനാടകസംഘം നിരവധി പാവനാടകങ്ങള്‍ രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.