Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 10:02 PM GMT Updated On
date_range 20 Dec 2018 12:59 PM GMTകഠ്വ പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയ ആർ.എസ്.എസ് പ്രവർത്തകന് മുൻകൂർ ജാമ്യം
text_fieldsbookmark_border
കൊച്ചി: ജമ്മു-കശ്മീരിലെ കഠ്വയിൽ ക്രൂര പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട ബാലികക്കെതിരെ ഫേസ്ബുക്കിലൂടെ അപകീർത്തികരമായ സന്ദേശം പ്രചരിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകന് എറണാകുളം അഡീഷനൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നെട്ടൂർ കുഴുപ്പിള്ളിൽ എൻ.ശ്രീവിഷ്ണു എന്ന വിഷ്ണു നന്ദകുമാറിനാണ് (27) അഡീഷനൽ സെഷൻസ് ജഡ്ജി കെ.ബിജു മേനോൻ ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവിെൻറ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് പ്രതി ഫേസ്ബുക്കിൽ വിവാദ കമൻറിട്ടത്. ഇതേത്തുടർന്ന് പനങ്ങാട് െപാലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story