കഠ്വ-ഉന്നാവ: അനുയായികളുടെ ക്രൂരതക്ക് പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണം: ഹസൻ
text_fieldsതൃശൂര്‍: കത്വവ, ഉന്നവാ സംഭവങ്ങളില്‍ പ്രതിഷേധിച്ചും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാന്‍ നടപടികളെടുക്കണമെന്നാവശ്യപ്പെട്ടും 19 ന് ഇടുക്കി ജില്ല ഒഴികെ സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളിലും കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ ജ്വാല തെളിയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് എം.എം.ഹസന് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനമോചന യാത്രയയുടെ ഭാഗമായി തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഈക്കാര്യം അറിയിച്ചത്.
വേട്ടക്കാര്‍ക്ക് സംരക്ഷണം നല്കുന്ന സമീപനമാണ് ബി.ജെ.പിയും സംഘപരിവാരവും നടത്തുന്നത്. കുട്ടിയുടെ അഭിഭാഷകക്ക് പോലും വധഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. തെൻറ അനുയായികള്‍ നടത്തുന്ന ക്രൂരത സ്വയം ഏറ്റെടുത്ത് രാജ്യത്തോട് ക്ഷമാപണം നടത്താന്‍ പ്രധാനമന്ത്രി തയാറാകണമെന്ന് ഹസന് ആവശ്യപ്പെട്ടു. പാര്‍ലിമെൻറ് സ്തംഭിച്ചതിനെതിരെയല്ല പ്രധാനമന്ത്രിയും ബി.ജെ.പി അധ്യക്ഷനും ഉപവാസം നടത്തേണ്ടത്. തങ്ങളുടെ അണികള്‍ക്ക് സദ്ബുദ്ധി വരുത്താനാണ് ഉപവാസം വേണ്ടതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.