കട്ട റഉൗഫ് വധം: അന്വേഷണം എസ്.ഡി.പി.െഎയെ കേന്ദ്രീകരിച്ച്; ഒരാൾ കസ്റ്റഡിയിൽ
text_fieldsകണ്ണൂർ സിറ്റി: കണ്ണൂർ ആദികടലായിയിൽ അബ്ദുൽ റഉൗഫ് എന്ന കട്ട റഉൗഫ് (29) കൊല്ലപ്പെട്ട സംഭവത്തിൽ എസ്.ഡി.പി.െഎയെ കേന്ദ്രീകരിച്ച് അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ എസ്.ഡി.പി.ഐ പ ്രവർത്തകനാണെന്നാണ് സൂചന. 2016 ഒക്ടോബർ 13ന് എസ്.ഡി.പി.െഎ പ്രവർത്തകൻ െഎറ്റാണ്ടി പൂവളപ്പ് സ്വദേശി ഫാറൂഖിനെ കെ ാന്ന കേസിലെ പ്രതിയായ കട്ട റഉൗഫ് തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് വെേട്ടറ്റ് മരിച്ചത്. ചാലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ചൊവ്വാഴ്ച ഉച്ചക്കുശേഷം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. രാത്രിയോടെ മൈതാനപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
നേരത്തെ മുസ്ലിം ലീഗിെൻറ സജീവ പ്രവർത്തകനായിരുന്ന റഉൗഫിനെ പിന്നീട് ലീഗിൽനിന്നും പുറത്താക്കിയിരുന്നു. കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളയാളാണ് റഊഫ്. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ ശത്രുതയോ കൊലപാതകത്തിന് പിന്നിലുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ബൈക്കിലെത്തിയ മുഖംമൂടി സംഘമാണ് കൊലപാതകം നടത്തിയത്. വലത് കാൽ വെേട്ടറ്റ് അറ്റുതൂങ്ങിയ നിലയിലായിരുന്നു. ബഹളംകേട്ട് ആളുകൾ ഒാടിക്കൂടുേമ്പാഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു.
കൊലപാതകത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി പ്രദേശത്ത് എസ്.ഡി.പി.െഎ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ പൊലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. വാഹന പരിശോധനയും നടത്തി. ഇതിനിടെ ചൊവ്വാഴ്ച പുലർച്ചയോടെയാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.
കണ്ണൂർ ടൗൺ, സിറ്റി, വളപട്ടണം, എടക്കാട് പൊലീസ് സ്േറ്റഷനുകളിലായി പതിനാലോളം കേസുകളിലെ പ്രതിയാണ് റഊഫ്. ഹെറോയിനുമായി പിടിയിലായ കേസിൽ രണ്ടു ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. 2009ൽ നടന്ന ലുലു ഗോൾഡ് കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്ച വിചാരണക്ക് കോടതിയിൽ ഹാജരായിരുന്നു. െകാലപാതകത്തെ തുടർന്ന് സിറ്റിയിലും പരിസരത്തും കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.