പൊലീസ് കാവലിൽ സുപ്രീംകോടതി വിധി നടപ്പാക്കി; കട്ടച്ചിറ പള്ളി ഒാർത്തഡോക്സ് പക്ഷത്തിന്
text_fieldsകായംകുളം: കനത്ത പൊലീസ് കാവലിൽ സുപ്രീംകോടതി വിധി നടപ്പാക്കിയതോടെ തർക്കത്തിലിര ുന്ന കറ്റാനം കട്ടച്ചിറ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഒാർത്തഡോക്സ് പക്ഷത ്തിന് സ്വന്തമായി. പള്ളിക്ക് മുൻവശം സമരമുഖം തുറന്ന യാക്കോബായക്കാരെ മതിൽ തീർത്ത് തടഞ്ഞാണ് ഒാർത്തഡോക്സ്പക്ഷ വികാരിെയയും സംഘത്തെയും പള്ളിയിൽ പ്രവേശിപ്പിച്ച ത്.
ബലപ്രയോഗത്തിനിടെ സമരപ്പന്തലിന് മുന്നിൽ കുഴഞ്ഞുവീണ വയോധികയെ ആശുപത്രി യിലാക്കി. സമരക്കാരെ തടയുന്നതിനിെട ഷീൽഡ് തട്ടി ഒരാൾക്ക് പരിക്കേറ്റു. രാത്രി വൈകിയും പ്രദേശത്ത് സംഘർഷസാധ്യത നിലനിൽക്കുകയാണ്. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ താക്കോൽ കൈമാറണമെന്ന ആവശ്യം യാക്കോബായക്കാർ അംഗീകരിക്കാത്തതാണ് ബലപ്രയോഗത്തിന് കാരണമായത്. വിധി അംഗീകരിക്കാൻ തയാറാണെന്നും എന്നാൽ ഇടവകാംഗങ്ങളായ വിശ്വാസികൾക്ക് പള്ളിയിൽ പ്രവേശനം ഉറപ്പാക്കണമെന്നുമായിരുന്നു യാക്കോബായക്കാരുടെ ആവശ്യം. ഇതിൽ അനുകൂല പ്രതികരണം ഉണ്ടാകാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്.
ശനിയാഴ്ച രണ്ടരയോടെയാണ് ഇടവക വികാരി ഫാ. ജോൺസ് ഇൗപ്പെൻറ നേതൃത്വത്തിലുള്ള സംഘം പള്ളിയിൽ കയറാൻ എത്തിയത്. ഇതിന് മുമ്പായി പൊലീസ് കെ.പി റോഡിൽ ഗതാഗതം നിരോധിച്ചു. കുരിശടിക്ക് സമീപത്തെ യാക്കോബായക്കാരുടെ സമരപ്പന്തലിന് മുന്നിൽ പൊലീസ് മതിൽ തീർത്തതോടെ പ്രതിഷേധക്കാർക്ക് ചലിക്കാനായില്ല. ഇൗസമയം സബ് കലകട്ർ കൃഷ്ണ തേജയുടെ മേൽനോട്ടത്തിൽ ഒാർത്തഡോക്സുകാർ പൂട്ടുകൾ തകർത്ത് പള്ളിയിൽ കടന്നു.
ഇൗസമയം യാക്കോബായക്കാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചെങ്കിലും പൊലീസ് വലയം ഭേദിക്കാൻ അനുവദിച്ചില്ല. പള്ളിക്കുള്ളിൽ കടന്ന അമ്പതോളം പേരടങ്ങിയ ഒാർത്തഡോക്സ് സംഘം ഒാഫിസ് വൃത്തിയാക്കലും മറ്റുമായി പള്ളിയിൽ അധികാരമുറപ്പിക്കുേമ്പാൾ പുറത്ത് സംഘർഷത്തിെൻറ കനൽ കത്തുന്ന സാഹചര്യമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി 3.45 ഒാടെ സബ് കലക്ടർ കൃഷ്ണതേജ മടങ്ങിയതോടെയാണ് സംഘർഷത്തിന് നേരിയ അയവുവന്നത്. ഇതോടെയാണ് കെ.പി റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.
ആഗസ്റ്റ് 15 വരെ ഒരു സംഘം പള്ളിയിൽ പ്രാർഥനയുമായി കഴിയാനാണ് ഒാർത്തഡോക്സ് പക്ഷത്തിെൻറ തീരുമാനം. അതേസമയം, തങ്ങൾക്ക് നീതികിട്ടുംവരെ പള്ളിക്ക് മുന്നിലെ പ്രാർഥനസമരം ശക്തിപ്പെടുത്തുമെന്ന് യാേക്കാബായ പക്ഷവും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.