കട്ടച്ചിറ പള്ളി: സർക്കാറിനെ വെട്ടിലാക്കി യാക്കോബായ വിഭാഗം
text_fieldsകായംകുളം: സുപ്രീംകോടതി ഉത്തരവിലൂടെ കൈവിട്ടുപോയ കട്ടച്ചിറ പള്ളിയിൽ വിശ്വാസ അവ കാശം സ്ഥാപിക്കാൻ രണ്ടും കൽപിച്ച് രംഗത്തിറങ്ങാനുള്ള യാക്കോബായവിഭാഗം തീരുമാനം സ ർക്കാറിനെ െവട്ടിലാക്കുന്നു. പള്ളിക്ക് മുന്നിലെ യാക്കോബായക്കാരുടെ സഹനസമരം സംഘർ ഷത്തിലേക്ക് വഴിമാറിയത് സർക്കാറിനുള്ള മുന്നറിയിപ്പായാണ് ചൂണ്ടിക്കാട്ടുന്നത്. സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്ന യാക്കോബായക്കാർക്കുനേരെ ഒരുതരത്തിലുള്ള ബലപ്രയോഗവും പാടില്ലെന്ന സർക്കാറിെൻറ താൽപര്യം പോലും അട്ടിമറിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.
കൈവിട്ടുപോകുമായിരുന്ന സാഹചര്യങ്ങളെ നിയന്ത്രണത്തിലാക്കാൻ ജില്ല ഭരണകൂടത്തിെൻറ സന്ദർഭോചിത നിലപാട് സഹായിച്ചു. കലക്ടർ ഡോ. അദീല അബ്ദുല്ല, സബ് കലക്ടർ വി.ആർ. കൃഷ്ണതേജ, ജില്ല പൊലീസ് മേധാവി കെ.എം. ടോമി, എ.ഡി.എം അബ്ദുൽ സലാം, ആർ.ഡി.ഒ അജിതകുമാർ എന്നിവർ ക്രിയാത്മകമായി ഇടപെട്ട് താൽക്കാലിക പരിഹാരമുണ്ടാക്കി. 25 മുതിർന്ന വിശ്വാസികൾ പള്ളിയിൽ പ്രവേശിച്ചതിൽ സംതൃപ്തരായ യാക്കോബായപക്ഷം ഉപരോധസമരം പിൻവലിച്ചതോടെയാണ് സംഘർഷത്തിന് അയവുവന്നത്. എറണാകുളം റേഞ്ച് ഡി.െഎ.ജി മഹേഷ് കാളിരാജ് രാത്രിയോടെ സംഘർഷ സ്ഥലത്ത് എത്തിയതും സർക്കാർ താൽപര്യപ്രകാരമായിരുന്നു.
1955ൽ തുടങ്ങിയ നിയമപോരാട്ടത്തിനാണ് കഴിഞ്ഞ ആഗസ്റ്റ് 28ലെ സുപ്രീംകോടതി വിധിയോടെ അവസാനമാകുന്നത്. കട്ടച്ചിറയുടെ സ്വസ്ഥത തകർക്കുന്ന സാഹചര്യമാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. പള്ളിയുടെ അധികാരം ഒാർത്തഡോക്സ് പക്ഷത്തിന് ലഭിച്ചപ്പോൾ ഇടവകയിലെ ഭൂരിപക്ഷക്കാരായ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്നാണ് യാക്കോബായക്കാരുടെ ആവശ്യം. ഇടവകയിലെ 118 കുടുംബങ്ങളിൽ 110ഉം യാക്കോബായക്കാരാണ്. ഇവിടെ 1934ലെ സഭ ഭരണഘടനപ്രകാരം വികാരിയെ നിയമിക്കുന്നതിനുള്ള അവകാശം മാത്രമെ ഒാർത്തഡോക്സ് പക്ഷത്തിന് വകവെച്ച് നൽകിയിട്ടുള്ളൂവെന്നാണ് യാക്കോബായക്കാർ പറയുന്നത്.
സുപ്രീംകോടതിയുടെ കർശനനിർദേശം പരിഗണിച്ചാണ് ശക്തമായ പൊലീസ് കാവലിൽ കഴിഞ്ഞയാഴ്ച ഒാർത്തഡോക്സ് പക്ഷത്തിന് അനുകൂലമായി വിധി നടത്തി നൽകിയത്. ഇൗ സാഹചര്യത്തിൽ ഭൂരിപക്ഷം വരുന്ന ഇടവക വിശ്വാസികളെയും പള്ളിയിൽ കയറ്റാൻ നടപടിയുണ്ടാകണമെന്നാണ് യാക്കോബായപക്ഷം ആവശ്യപ്പെടുന്നത്. വിഷയത്തിൽ ഇരുകൂട്ടരെയും കലക്ടർ വ്യാഴാഴ്ച ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.