അതിശയതീരത്ത് കാടിെൻറ മക്കൾ
text_fieldsആലപ്പുഴ: ആർത്തലച്ചുവരുന്ന തിരമാലകളെ നോക്കി ആതിരയും കൂട്ടുകാരും അൽപനേരം അതിശ യം പൂണ്ടുനിന്നു. അപകടമാവില്ലെന്ന് ഉറപ്പുതോന്നിയപ്പോൾ പതിയെ തിരകളിലേക്കിറങ ്ങി. കേട്ടറിഞ്ഞ പരിചയത്തിൽ മണൽത്തരികളിൽ അക്ഷരങ്ങൾ കോറിയിട്ടു. വമ്പനൊരു തിര വന ്നു വെള്ളം തെറിപ്പിച്ചപ്പോൾ അതിെൻറ ഹരങ്ങളിൽ മുങ്ങി. ‘കടല്‍ ഒള്ളേ സന്ധ ആഗിസ്ത’ (അതീവ രസകരമായിരിക്കുന്നു കടൽ)...മനുഷയും മീരയും ഒരേ സ്വരത്തിൽ പറഞ്ഞു.
വയനാടൻ കാടിറങ്ങിവന്ന ഇൗ മിടുക്കർ ജീവിതത്തിൽ ആദ്യമായി കടൽ കാണുകയായിരുന്നു. നാടൻപാട്ടിെൻറ തനതുശീലുകൾ വേദിയിൽ പാടിത്തിമിർത്ത ഇൗ നാണംകുണുങ്ങികൾക്ക് ആലപ്പുഴയിൽ എല്ലാം രസമൂറുന്ന അനുഭവങ്ങൾ. തുടർച്ചയായ രണ്ടാം തവണയും ഹൈസ്കൂൾ വിഭാഗം നാടൻപാട്ടിൽ ‘എ’ ഗ്രേഡിെൻറ അഭിമാനനേട്ടത്തിലേക്ക് പാടിക്കയറിയതിനു പിന്നാലെയാണ് വയനാട്ടിൽനിന്നുള്ള പ്രാക്തന ഗോത്രവർഗമായ കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ട ഇൗ വിദ്യാർഥികൾ ആദ്യമായി കടൽ കാണാൻ ആലപ്പുഴ ബീച്ചിലെത്തിയത്.
ലിപിയില്ലാത്ത കാട്ടുനായ്ക്ക ഭാഷയിൽ ദൈവത്തെ സ്തുതിച്ച് പാടുന്ന ‘ദൂരീ ദൂരീ സാമി, ദേവേ സപ്പന ബസവന്ത’ എന്ന പാട്ടാണ് ആലപ്പുഴയിൽ ആലപിച്ചത്. കോഴിക്കോട്ടുനിന്ന് ജീവിതത്തിലാദ്യമായി ട്രെയിൻ യാത്ര ചെയ്ത് ആലപ്പുഴയിലെത്തിയ നവ്യാനുഭവങ്ങൾക്കു പിന്നാലെയാണ് കടലിെൻറ പുതുകാഴ്ചകൾ.
കാട്ടുനായ്ക്ക വിഭാഗം വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന നൂല്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ െറസിഡന്ഷ്യല് സ്കൂളിൽനിന്നുള്ള വിദ്യാർഥികളാണ് നാടൻപാട്ടിൽ വയനാടിനെ പ്രതിനിധാനംെചയ്ത് ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഇക്കുറി സംസ്ഥാന മേളക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.