കഠ്വ കേസ്: ദീപിക ഹാജരായത് രണ്ടു തവണ മാത്രമെന്ന് യൂത്ത് ലീഗ്
text_fieldsകോഴിക്കോട്: കഠ്വ കേസിൽ അഭിഭാഷക ദീപിക സിങ് രജാവത്ത് ഇരകൾക്കായി ഹാജരായത് രണ്ടു തവണ മാത്രമാണെന്ന് യൂത്ത് ലീഗ്. ദീപികയെ ചിലർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മുബീൻ ഫാറൂഖി എന്ന അഭിഭാഷകൻ പലവട്ടം ഹാജരായിട്ടുണ്ടെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ ചിത്രങ്ങൾ സഹിതം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
കേരളത്തിൽനിന്ന് തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്ന് ദീപിക സിങ് രാവിലെ പറഞ്ഞിരുന്നു. വിഷയം ഡി.വൈ.എഫ്.ഐ ഏറ്റുപിടിച്ചതോടെയാണ് യൂത്ത് ലീഗ് നേതാക്കൾ വാർത്തസമ്മേളനം നടത്തിയത്. കേസിെൻറ കോഓഡിനേഷൻ നടത്തിയത് മുബീനാണ്. അദ്ദേഹത്തെ അപമാനിക്കരുതെന്ന് സി.കെ. സുബൈർ പറഞ്ഞു.
കർഷകസമരത്തിലടക്കം മുബീൻ ഫാറൂഖി സജീവമായി പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം കോഴിക്കോട്ടെത്തിയതും കർഷകസമര വേദിയിൽ നിന്നാണ്. ഡൽഹിയിലെ പൗരത്വ സമരവുമായി ബന്ധപ്പെട്ട് അഞ്ചു കോടിയിലേറെ രൂപ പിരിച്ചതിെൻറ കണക്ക് സി.പി.എം പുറത്തുവിട്ടാൽ കഠ്വ കേസിെൻറ കണക്ക് പിറ്റേന്ന് യൂത്ത് ലീഗ് പുറത്തുവിടും.
നിയമനവിവാദങ്ങൾ വഴിതിരിച്ചുവിടാനാണ് ഡി.വൈ.എഫ്.ഐയുടെ ശ്രമെമന്നും സുബൈർ ആരോപിച്ചു. കേസില്ലാ വക്കീലായി മുബീൻ ഫാറൂഖിയെ കെ.ടി. ജലീൽ വിശേഷിപ്പിച്ചത് കഠ്വ കേസ് അട്ടിമറിക്കാനാണെന്നും സുബൈർ പറഞ്ഞു.
വക്കീൽ ഫീസായി ഒന്നും വാങ്ങിയിട്ടില്ല -ദീപിക സിങ് രജാവത്
ന്യൂഡൽഹി: സുപ്രീംകോടതിയിലും ഹൈകോടതിയിലും വക്കീൽ ഫീസ് എന്ന നിലയിൽ താൻ രക്ഷിതാക്കളിൽനിന്നോ ഏതെങ്കിലും വ്യക്തികളിൽനിന്നോ ഒന്നും വാങ്ങിയിട്ടില്ല. ജമ്മുവിൽ ഒരു ശിൽപശാലക്ക് കുടുംബം ഒന്നര ലക്ഷം രൂപ നൽകിയത് മാത്രമാണ് ഇതുമായി ബന്ധപ്പെട്ട ഏക ഇടപാടെന്നും ദീപിക സിങ് രജാവത് പറഞ്ഞു.
2018 ജൂലൈയിലാണ് താൻ അഡ്വ. മുബീൻ ഫാറൂഖിയെ ബന്ധപ്പെടുന്നത്. അതിനുമുേമ്പ കഠ്വ കുടുംബവുമായി അദ്ദേഹം ബന്ധമുണ്ടാക്കിയിരുന്നു. മുബീൻ ഫാറൂഖിയെ വിളിച്ച് താൻ പത്താൻകോട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നു പറഞ്ഞു. പുറത്തുനിന്നുള്ള ഒരു വക്കീലിനെയും കോടതിക്കകത്ത് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. അതിനാൽ, കോടതിയിലിരുന്ന് എന്താണ് സംഭവിക്കുന്നതെന്നറിയാൻ എനിക്ക് വക്കാലത്ത് നാമ ഫയൽ ചെയ്യേണ്ടതുണ്ടായിരുന്നു.
കോടതിക്കുള്ളിൽ കയറി വിചാരണ കാണാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് മുബീൻ ഫാറൂഖിയോട് പറഞ്ഞു. തനിക്ക് വക്കാലത്ത് നാമയുണ്ടെന്നു പറഞ്ഞ മുബീൻ ഒന്ന് തന്നോടും ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടു. മൂന്നാം ദിവസം പത്താൻകോട്ടിൽ പോയി വക്കാലത്ത് നാമ ഫയൽ ചെയ്തു. പിന്നീട് വിചാരണ കാണാൻ രണ്ടു പ്രാവശ്യമാണ് ഞാൻ പോയത്.
മുബീൻ ഫാറൂഖി പബ്ലിക് പ്രോസിക്യുട്ടറോ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറോ ആയിരുന്നില്ല. അദ്ദേഹം ഒരു സ്വകാര്യ അഭിഭാഷകനായിരുന്നു. സ്വകാര്യ അഭിഭാഷകന് സാക്ഷികളെ വിസ്തരിക്കാനാവില്ല. നാലു പബ്ലിക് പ്രോസിക്യൂട്ടർമാരുണ്ട്. രണ്ടുപേർ പഞ്ചാബിൽനിന്നും രണ്ടുപേർ ജമ്മുവിൽനിന്നും. കഠ്വ സർക്കാർ കേസാണ്. സർക്കാർ കേസ് സർക്കാർ അഭിഭാഷകരാണ് നടത്തുക.
സ്വകാര്യ അഭിഭാഷകരല്ല. ഇൗ സാേങ്കതികത്വമാണ് ഞാൻ പറഞ്ഞത്. മുബീൻ ഫാറൂഖി കേസ് വാദിക്കുകയോ വിസ്തരിക്കുകയോ ചെയ്തിട്ടില്ല. ഹാജരാകുക മാത്രമാണ് ചെയ്തത്. സുപ്രീംകോടതിയിലും ഹൈകോടതിയിലും നടത്തിയ നിയമയുദ്ധെത്ത തുടർന്നാണ് കേസ് പത്താൻകോട്ടിലേക്ക് മാറ്റിയതെന്നും ദീപിക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.