ഗാഡ്ഗിൽ റിപ്പോർട്ടിൽ കവളപ്പാറയും പുത്തുമലയും പരിസ്ഥിതിലോല പ്രദേശങ്ങൾ
text_fieldsമലപ്പുറം: ഉരുൾപൊട്ടലിൽ നിരവധി പേർ മരിച്ച നിലമ്പൂരിലെ പോത്തുകല്ല് കവളപ്പാറയ ും വയനാട് മേപ്പാടിയിലെ പുത്തുമലയും ഗാഡ്ഗിൽ റിപ്പോർട്ടിലെ പരിസ്ഥിതി ലോലപ്രദേ ശങ്ങൾ. 2011 ആഗസ്റ്റ് 31ന് ഡോ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതി അന്നത്തെ കേന്ദ്ര വനം-പര ിസ്ഥിതി മന്ത്രി ജയറാം രമേശിന് സമർപ്പിച്ച റിപ്പോർട്ടിൽ പരിസ്ഥിതി ലോല പ്രദേശങ്ങളായി രേഖപ്പെടുത്തിയ സ്ഥലങ്ങളിലാണ് ഇക്കുറി വൻദുരന്തമുണ്ടായത്. തെക്കൻ ഗുജറാത്തിലെ താപ്തി നദി മുതൽ കന്യാകുമാരി വരെ 1600 കിലോമീറ്റർ നീണ്ടുകിടക്കുന്ന പർവതശൃംഖലകളാണ് പശ്ചിമഘട്ട മലനിരകൾ. കേരളത്തിലെ പശ്ചിമഘട്ടത്തിലെ ഭൂഭാഗങ്ങളെ ഒമ്പത് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. അവയിലൊന്നാണ് നിലമ്പൂരും മേപ്പാടിയും ഉൾപ്പെടുന്ന പ്രദേശങ്ങൾ.
നിലവിലുള്ള സംരക്ഷിതമേഖലക്ക് പുറമെ പുതുതായി കണ്ടെത്തിയ സ്ഥലങ്ങളുടെ പട്ടികയിലാണ് നിലമ്പൂർ മുതൽ മേപ്പാടി വരെയുള്ള മലയോര പ്രദേശത്തെ ഗാഡ്ഗിൽ ഉൾപ്പെടുത്തിയത്. അടുത്തടുത്ത പ്രദേശങ്ങളാണ് ഇവ രണ്ടും. പരിസ്ഥിതി ലോലപ്രദേശങ്ങളെ ഭൂപ്രദേശത്തിെൻറ സ്വഭാവത്തിൽ മൂന്ന് മേഖലകളായാണ് തരം തിരിച്ചിരിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ പോത്തുകല്ല്, മേപ്പാടി പ്രദേശങ്ങൾ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ സോൺ ഒന്നിലാണ് ഗാഡ്ഗിൽ കമ്മിറ്റി ഉൾപ്പെടുത്തിയത്. കവളപ്പാറ ഉൾപ്പെടുന്ന പോത്തുകല്ല്, കരുളായി, ചാലിയാറിെൻറ തീരപ്രദേശങ്ങൾ എന്നിവയാണ് മലപ്പുറത്ത് സോൺ ഒന്നിലുള്ളത്. വഴിക്കടവ്, ചുങ്കത്തറ, അമരമ്പലം, ചോക്കാട്, കരുവാരകുണ്ട് എന്നിവ സോൺ രണ്ടിലും ഉൾപ്പെടും. വയനാട് ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളും സംരക്ഷണമേഖലയിലും സോൺ ഒന്നിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
സോൺ ഒന്നിൽ വരുന്ന പ്രദേശങ്ങളിൽ ഖനനം ഉൾെപ്പെടയുള്ള പ്രവർത്തനങ്ങൾക്ക് പുതുതായി ലൈസൻസ് നൽകരുതെന്നും നിർദേശമുണ്ടായിരുന്നു. കൂടാതെ, നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾക്ക് 2016ന് ശേഷം പുതുക്കി നൽകരുതെന്നും റിപ്പോർട്ടിൽ നിർദേശിച്ചു. റിപ്പോർട്ട് പാടെ തള്ളിയതോടെ ഈ മേഖലയിൽ അനധികൃത ഖനന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. കവളപ്പാറയിൽ ഖനനം നടക്കുന്നില്ലെങ്കിലും സമീപ പ്രദേശങ്ങളായ വെള്ളിമുറ്റം, മുരുകാഞ്ഞിരം, പാതാർ എന്നിവിടങ്ങളിെലല്ലാം നിയമം മറികടന്ന് ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.