കവളപ്പാറയിലെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നത് പള്ളിയിൽ
text_fieldsപോത്തുകൽ: കവളപ്പാറ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ സൗകര്യമൊരുക്കി പ ോത്തുകല്ലിലെ മുസ്ലിം പള്ളി. മണ്ണിനടിയിൽ നിന്ന് അഴുകി തുടങ്ങിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണ് പോത്തുകൽ അങ്ങാടിയിലെ മസ്ജിദുൽ മുജാഹിദീൻ പള്ളിയിൽ ഒരുക്കിയിരിക്കുന്നത്.
കെ.എൻ.എമ്മിെൻറ കീഴിലുള്ള പള്ളി എല്ലാ വിഭാഗം ജനങ്ങളുടെയും പോസ്റ്റുമോർട്ടത്തിനായി തുറന്നുകൊടുത്ത് മനുഷ്യത്വത്തിെൻറ മാതൃകയാവുകയാണ്. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടത്തിനായി എത്തിയിരിക്കുന്നത്.
ദിവസങ്ങളായി മണ്ണിനടിയിൽ കുടുങ്ങിയ ശരീരങ്ങൾ പുറത്തെടുത്ത് 22 കി.മീ അകലെയുള്ള നിലമ്പൂർ ജില്ല ആശുപത്രിയിൽ കൊണ്ടുപോയി പോസ്റ്റുമോർട്ടം നടത്തി തിരിച്ചുകൊണ്ടുവരിക എന്നത് ഏറെ ശ്രമകരമായിരുന്നു. ഈ കാലതാമസം ഒഴിവാക്കാൻ കൂടി പള്ളി കമ്മിറ്റിയുടെ സന്മനസ് തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.