കവളപ്പാറയിൽ ജീവിതം തിരിച്ചെത്തുന്നു; നാട്ടുകാർ വീട്ടിലേക്ക് മടങ്ങിത്തുടങ്ങി
text_fieldsകവളപ്പാറ: പുത്തുകല്ലിങ്ങൽ വീടിെൻറ ഉമ്മറത്ത് ഹംസയും ഭാര്യ സുലൈഖയും പകച്ചിരിപ്പ ുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ജീവനുംകൊണ്ട് പാഞ്ഞ വീട്ടിലേക്ക് അവർ തിരിച്ചെത്ത ിയിരിക്കുന്നു. ഇനി എല്ലാം ഒന്നിൽനിന്ന് തുടങ്ങണം. വീട് അടിച്ചുവാരി വൃത്തിയാക്കുന്ന തിെൻറ തിരക്കിലായിരുന്നു സുലൈഖ. സഹായത്തിന് ഹംസയുടെ സഹോദരൻ ഉസ്മാെൻറ ഭാര്യ സൈ നബയുമുണ്ട്. ഉസ്മാെൻറ വീട് മണ്ണെടുത്തു.
പുത്തുകല്ലിങ്ങൽ വീടിെൻറ തൊട്ടുമുന്നിൽ മുത്തപ്പൻ കുന്നിൽനിന്ന് കലിതുള്ളിപ്പാഞ്ഞുവന്ന മണ്ണ് കുഴഞ്ഞുകിടപ്പുണ്ട്. ദിവസങ്ങൾക്ക് മുമ്പ് അലറിപ്പാഞ്ഞ തോട് ഒന്നുമറിയാത്തപോലെ ശാന്തമായി ഒഴുകുന്നു. വ്യാഴാഴ്ച രാത്രി വലിയ ലോറിയിൽനിന്ന് കല്ലിറക്കുന്ന ശബ്ദം പോലെയാണ് തോന്നിയതെന്ന് സൈനബ പറഞ്ഞു. പ്രദേശത്ത് ദിവസങ്ങളായി വൈദ്യുതിയില്ലാത്തതിനാൽ ഒന്നും കാണാനായില്ല. മൊബൈൽ വെട്ടത്തിൽ ഹംസയെ തിരഞ്ഞ് തൊട്ടടുത്ത പള്ളിയിലേക്ക് ഓടി. ഹംസ മുകളിൽ ചെന്നപ്പോഴേക്ക് അവിടേക്ക് മണ്ണ് എത്തിക്കഴിഞ്ഞിരുന്നു. പിന്നീട് വീട്ടിലേക്ക് തന്നെ തിരിച്ചെത്തി. എന്താണ് സംഭവിച്ചതെന്നറിയാതെയാണ് ആ രാത്രി കഴിച്ചുകൂട്ടിയത്.
വെള്ളിയാഴ്ച രാവിലെ വീടിന് മുന്നിൽ മുത്തപ്പൻകുന്നിന് ചുറ്റും കറുത്ത പുകയായിരുന്നു. വീണ്ടും ഉരുൾപൊട്ടിയെന്ന് കരുതി വീട് വിട്ട് പിറകിലെ കുന്നിലേക്കോടി. അവിടെ നിന്നാണ് പരിസരത്തെ ഓഡിറ്റോറിയത്തിലെ ക്യാമ്പിലേക്ക് പോയത്. അരിമ്പ്ര പത്മനാഭെൻറ വീട്ടിൽ ഭാര്യ രുഗ്മിണി ഒമ്പത് ദിവസത്തിന് ശേഷം അടുപ്പ് കത്തിച്ച് കഞ്ഞിവെച്ചു.
മുത്തപ്പൻ തോടിെൻറ താഴെയാണ് പത്മനാഭെൻറ വീട്. ഉരുൾപൊട്ടലിൽ ഓടിട്ട വീടിെൻറ ചുമരിന് നേരിയ വിള്ളലുണ്ട്. എന്നാലും അവർ അടുപ്പ് കത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. കിണർ വെള്ളം അടിച്ച് വൃത്തിയാക്കി. ബക്കറ്റും അരിയുമൊക്കെയായി വെള്ളിയാഴ്ചയും സുമനസ്സുകൾ ആ വീട്ടിലെത്തിയിരുന്നു.കുന്നിൻ ചുവട്ടിലുണ്ടായിരുന്ന 37 േപരെ മണ്ണെടുത്ത ദുരന്തം കഴിഞ്ഞ് ഒമ്പത് ദിവസം പിന്നിടുന്നു. ഒരായുസ്സിെൻറ സമ്പാദ്യവും ഉറ്റവരെയും കൂടെപ്പിറന്നവരെ പോലെ കഴിഞ്ഞിരുന്ന അയൽവാസികളെയും മരണം പിടിച്ചുവലിച്ച് കൊണ്ടുപോയ പ്രദേശം പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.