മണ്ണിൽ പുതഞ്ഞ മനുഷ്യരെത്തേടി ഓറഞ്ച് പട
text_fieldsനിലമ്പൂർ: ‘‘മരണം മാടിവിളിച്ച മുഴുവൻ പേരെയും നമ്മൾ കണ്ടെത്തും’’-മണ്ണും മനസ്സും വിറ ങ്ങലിച്ചുനിൽക്കുന്ന കവളപ്പാറയിൽ, മണ്ണിൽ പുതഞ്ഞ മനുഷ്യർക്കായി എട്ടാം ദിനവും തിര ച്ചിൽ തുടരുന്ന കേരളത്തിെൻറ ഓറഞ്ച് പടയുടെ വാക്കുകളിൽ ആത്മവിശ്വാസം. ആഗസ്റ്റ് ഏ ഴിന് പുലർച്ച രണ്ടിന് നെടുങ്കയം മുണ്ടക്കടവിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് ഫ യർ ആൻഡ് റസ്ക്യൂ സർവിസസ് ജീവനക്കാർ മലപ്പുറത്തെ മലയോരമേഖലയിലേക്ക് കുതിച്ചെത്തിയത്. തുടർന്ന് പ്രകൃതിക്ഷോഭം ശക്തമായതോടെ വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു.
വലിയ ദുരന്തമുണ്ടായ കവളപ്പാറയുടെ മണ്ണിൽ അവരിപ്പോഴും ജീവനുകളെ തേടുകയാണ്. പ്രളയദിനങ്ങളിൽ രണ്ടായിരത്തോളം പേരെയാണ് പല തുരുത്തുകളിൽ നിന്നായി ഇവർ രക്ഷപ്പെടുത്തിയത്. പാലക്കാട് റീജനൽ ഫയർ ഓഫിസർ വി. സിദ്ധകുമാർ, മലപ്പുറം ജില്ല ഫയർ ഓഫിസർ മൂസ വടക്കേതിൽ, പാലക്കാട് ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കർ എന്നിവരുടെ നേതൃത്വത്തിൽ 15 ഓഫിസർമാരുൾപ്പെടെ 150 പേരടങ്ങുന്ന സംഘമാണ് കവളപ്പാറയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ഓരോ ഘട്ടത്തിലും അഞ്ച് ദിവസം കഴിയുമ്പോൾ ടീമംഗങ്ങൾ മാറുന്നുണ്ടെങ്കിലും സ്വയം സമർപ്പണത്തിന് മാറ്റമില്ല. കവളപ്പാറ റെസ്ക്യൂ ഓപറേഷെൻറ ബേസ് ക്യാമ്പായ നിലമ്പൂർ ഫയർ സ്റ്റേഷനിൽ അതിനിടെ ആരവങ്ങളില്ലാതെ ഇവർ സ്വാതന്ത്ര്യദിനവും ആഘോഷിച്ചു.
പാലക്കാട് റീജനൽ ഫയർ ഓഫിസർ വി. സിദ്ധകുമാർ പതാക ഉയർത്തി സല്യൂട്ട് ചെയ്തപ്പോൾ ഓരോ സേനാ അംഗത്തിെൻറയും കണ്ണുകൾ നിറഞ്ഞുതുളുമ്പി. സമയം പാഴാക്കാതെ വീണ്ടും അവർ കവളപ്പാറയുടെ കണ്ണീരൊപ്പാനെത്തി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലയിൽ നിന്നുള്ള സേനാംഗങ്ങൾ ദുരന്തഭൂമിയിലുണ്ട്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സഹായവുമായി കൂടെ നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.