കവളപ്പാറ ഇപ്പോഴും ഇരുട്ടിൽ
text_fieldsകവളപ്പാറ: 39 പേരുടെ ജീവൻ മണ്ണെടുത്ത കവളപ്പാറ ദുരന്തഭൂമി ഇരുട്ടിലായിട്ട് ദിവസങ ്ങളായി. കനത്ത മഴയെ തുടർന്ന് ആഗസ്റ്റ് അഞ്ചിന് വൈദ്യുതി നിലച്ചതാണിവിടെ. മുത്തപ്പ ൻകുന്നിന് കലിയിളകി മല മറിഞ്ഞുവീണതോടെ നിരവധി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും മണ്ണിനടിയിലാവുകയും മറിഞ്ഞുവീഴുകയും ചെയ്തു. റബർ മരങ്ങളും തെങ്ങും കവുങ്ങും വീണാണ് കാര്യമായ നാശം.
പോത്തുകൽ മേഖലയിൽ പലയിടങ്ങളിലും ഉരുൾപൊട്ടി കുത്തിയൊലിച്ചുവന്ന മഴവെള്ളം വ്യാപക നഷ്ടമാണ് വൈദ്യുതി വകുപ്പിനുണ്ടാക്കിയത്. മേഖലയെ ആകെ ഇരുട്ടിലാക്കിയാണ് വെള്ളമിറങ്ങിയത്. കോടികളുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
മെഴുകിതിരി വെട്ടമാണ് ഏക ആശ്രയം. ഉരുൾപൊട്ടിയ കുന്നിൻചെരുവിനിപ്പുറം പോസ്റ്റുകൾ മാറ്റി ലൈൻ വലിക്കുന്ന പണികൾ നടക്കുന്നു. വൈകാതെ ഇവിടെ വെളിച്ചമെത്തിക്കാനാവുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.