കവളപ്പാറയിൽ തിരച്ചലിന് റഡാറുമായി വിദഗ്ധ സംഘം
text_fieldsമലപ്പുറം: ഉരുൾപൊട്ടലുണ്ടായ പോത്തുകല്ല് കവളപ്പാറയിൽ തിരച്ചിൽ നടത്താൻ വിദഗ്ധ സംഘമെത്തി. ഹൈദരാബാദ് നാഷനൽ ജ ിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘമാണ് ശനിയാഴ്ച ജില്ലയിലെത്തിയത്. രണ്ട് ശാസ്ത്രജ ്ഞൻമാരും ഒരു ടെക്നിക്കൽ അസിസ്റ്റൻറും മൂന്ന് ഗവേഷകരും ഉൾപ്പെട്ടതാണ് സംഘം. ഇവരുടെ പരിശോധന ഞായറാഴ്ച നടക്കും.
പ്രിൻസിപ്പൽ ശാസ്ത്രജ്ഞരായ ആനന്ദ് കെ. പാണ്ഡെ, രത്നാകർ ദാക്തെ, ടെക്നിക്കൽ അസിസ്റ്റൻറ് ദിനേശ് കെ. സഹദേവൻ, സീനിയർ റിസർച് ഫെലോ ജോണ്ടി ഗോഗോയ്, ജൂനിയർ റിസർച് ഫെലോകളായ സതീഷ് വർമ, സഞ്ജീവ് കുമാർ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് സെറ്റ് ജി.പി.ആർ (ഗ്രൗണ്ട് പെനിേട്രറ്റിങ് റഡാർ) ഉപകരണം സംഘത്തിെൻറ കൈയിലുണ്ട്. ഭൂമിക്കടിയിൽ 20 മീറ്റർ താഴ്ചയിൽനിന്ന് വരെ സിഗ്നലുകൾ പിടിച്ചെടുക്കാൻ ഉപകരണത്തിന് സാധിക്കും. കൺട്രോൾ യൂനിറ്റ്, സ്കാനിങ് ആൻറിന എന്നിവയടക്കം 130 കിലോയാണ് ഉപകരണത്തിെൻറ ഭാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.