കവളപ്പാറ കൊട്ടാരം ചരിത്ര സ്മാരകമാക്കാൻ ആവശ്യം ശക്തം
text_fieldsഷൊർണൂർ: പറയിപെറ്റ പന്തിരുകുലത്തിലെ കാരക്കലമ്മയുടെ പിന്തുടർച്ചക്കാരായ കവളപ്പാറ സ്വരൂപത്തിെൻറ കൊട്ടാരം നിന്നിരുന്ന പത്തേക്കർ സ്ഥലവും കെട്ടിടങ്ങളും ചരിത്ര സ്മാരകമായി സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ശക്തം.
നിരവധി ഏക്കർ സ്ഥലങ്ങളും വസ്തുവഹകളും കവളപ്പാറ സ്വരൂപത്തിനുണ്ട്. പതിറ്റാണ്ടുകളായി കോടതിയുടെ നിയന്ത്രണത്തിലുള്ള ഇവ കൊട്ടാരം അംഗങ്ങൾക്ക് വീതിച്ച് നൽകാൻ ഇക്കഴിഞ്ഞ ദിവസം വിധിയായിരുന്നു.
ഷൊർണൂർ കവളപ്പാറയിലുള്ള കൊട്ടാരത്തിെൻറ ശേഷിപ്പും പത്ത് ഏക്കർ സ്ഥലവും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന അഭിപ്രായമാണ് ഉയർന്നിട്ടുള്ളത്. നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായിട്ടുള്ളതാണ് കൊട്ടാരം. ചരിത്രാേന്വഷികൾക്കും വിദ്യാർാഥികൾക്കും പഠനത്തിന് ഏറെ ഗുണം ചെയ്യും.
വള്ളുവനാട്ടിലെ ശക്തരും ധനികരുമായ കവളപ്പാറ സ്വരൂപം ചരിത്രത്തിലെ ഏക നായർ നാടുവാഴി കുടുംബമാണ്. 96 ദേശങ്ങളുടെ അധിപൻമാരുമായിരുന്നു. നൂറ് കണക്കിന് ഏക്കർ സ്വന്തമായുള്ള സ്വരൂപത്തിെൻറ ആസ്ഥാനം മാത്രമാണ് ഏറ്റെടുത്ത് സംരക്ഷിക്കാൻ ആവശ്യപ്പെടുന്നതെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.