കവളപ്പാറയുടെ തീരാസങ്കടമായി കാവ്യയും കാർത്തികയും
text_fieldsഎടക്കര (മലപ്പുറം): നാട് വലിയൊരു ദുരന്തത്തിനിരയായെന്ന് കാവ്യയറിഞ്ഞിരുന്നു. പക്ഷ േ, അമ്മയും മൂന്ന് സഹോദരങ്ങളും ആ രാത്രിയിലെ പെരുമഴയിൽ ഇല്ലാതായെന്ന യാഥാർഥ്യം അവൾ മനസ്സിലാക്കുന്നത് മൂന്നുദിവസം മുമ്പാണ്. ഈ തീരാവേദനയനുഭവിക്കാൻ അവളോടൊപ്പം ഇനി കുടുംബത്തിൽ അവശേഷിക്കുന്നത് സഹോദരി കാർത്തിക മാത്രം. ജീവിതവഴിയില്‍ എല്ലാം നഷ്ടപ്പെട്ട ഈ സഹോദരിമാര്‍ കവളപ്പാറ ബാക്കിവെച്ച സങ്കടങ്ങളുെട കൂട്ടത്തിൽ ഏറെ വലുതാണ്. പാലക്കാട്ട് ലീഡ് കോളജില്‍ ഹോട്ടല്‍ മനേജ്മെൻറ് പഠനം കഴിഞ്ഞ് ട്രെയിനിങ്ങിലാണ് കാര്‍ത്തിക. ഏറെ വേദനയോടെയാണ് നാടിെൻറ ദുരന്തം അവൾ ദൂരെ നിന്നറിഞ്ഞത്.
എന്നാല്‍, നാട്ടിലെത്തിയപ്പോഴാണ് ഉറ്റവർ വിട പറഞ്ഞ വിവരമറിയുന്നത്. ജീവിതത്തില്‍ കരുത്ത് പകരേണ്ടവരെല്ലാം മണ്മറഞ്ഞു. കാവ്യ വയനാട് പുളിയാര്‍മലയില്‍ ആയുര്‍വേദ നഴ്സിങ് കോഴ്സിനാണ് പഠിക്കുന്നത്. കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ച ആനക്കാരന് സുശീലയുടെ മക്കളാണ് ഇരുവരും. സഹോദരൻമാരായ കാര്‍ത്തിക്, കമല്‍, കിഷോര്‍ എന്നിവരും ദുരന്തത്തിനിരയായി.
മൂന്നുദിവസം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് കാവ്യയോട് ബന്ധുക്കള്‍ വിവരങ്ങള്‍ വിശദമായി പറഞ്ഞത്. ബുധനാഴ്ച ഭൂദാനം സെൻറ് മേരീസ് ക്യാമ്പിലെത്തി ബന്ധുക്കളെയും നാട്ടുകാരെയും കണ്ടു. കാര്‍ത്തികയും കഴിഞ്ഞദിവസമാണ് കവളപ്പാറയിലെത്തിയത്. ഇവരുടെ പിതാവ് ബാലന് നേരേത്ത മരിച്ചതാണ്. പിതൃസഹോദരി ഗീതയുടെ പാതിരിപ്പാടത്തെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഗീതയോടൊപ്പമാണ് കാവ്യ ഇന്നലെ ക്യാമ്പിലെത്തിയത്. സുശീലയുടെയും കിഷോറിെൻറയും മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്തിരുന്നു. കാര്‍ത്തിക്, കമല്‍ എന്നിവരെ കണ്ടെത്താനായിട്ടില്ല. പത്താംക്ലാസുകാരനായിരുന്ന കാര്‍ത്തിക് മികച്ച ഫുട്ബാള്‍ കളിക്കാരനും കവളപ്പാറ കോളനി ടീമിലെ അംഗവുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.