കവളപ്പാറയിൽ ആറ് മൃതദേഹങ്ങൾ കൂടി ലഭിച്ചു; ജി.പി.ആർ പരിശോധന പരാജയം
text_fieldsഎടക്കര (മലപ്പുറം): കവളപ്പാറ ദുരന്തത്തില്‍ ഞായറാഴ്ച ആറ് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. സൂത്രത്തില്‍ വിജയെൻറ ഭാര്യ വിശ്വേശ്വരി (48), കവളപ്പാറ കോളനിയിലെ ആനക്കാരന്‍ പാലന്‍ (78), പള്ളത്ത് ശിവെൻറ മകള്‍ ശ്രീലക്ഷ്മി (15), ചീരോളി ശ്രീധരന്‍ (60), കോളനിയിലെ പെരകെൻറ ഭാര്യ ചീര (60) എന്നിവരുടെയും തിരിച്ചറിയാത്ത ഒരു പുരുഷെൻറയും മൃതദേഹങ്ങളാണ് ക ണ്ടെത്തിയത്. ശനിയാഴ്ച കണ്ടെത്തിയ തിരിച്ചറിയാതിരുന്ന മൃതദേഹം പള്ളത്ത് ശങ്കരെൻറ മകന്‍ ശിവേൻറതാണെന്ന് (43) തിര ിച്ചറിഞ്ഞു.
ഇതോടെ ദുരന്തഭൂമിയില്‍ നിന്ന് 46 മൃതദേങ്ങള്‍ കണ്ടെടുക്കാനായി. കണക്കനുസരിച്ച് ഇനിയും പതിമൂന് ന് മൃതദേഹങ്ങള്‍കൂടി കണ്ടെത്താനുണ്ട്. ഞായറാഴ്ച ഹൈദരാബാദില്‍ നിന്നുള്ള നാഷനല്‍ ജിയോഗ്രഫിക്കല്‍ ഇൻസ്റ്റിറ്റ ്യൂട്ടിലെ ആറംഗ സംഘം ഗ്രൗണ്ട് പെനിട്രേഷന്‍ റഡാര്‍ (ജി.പി.ആര്‍) സംവിധാനമുപയോഗിച്ച് പരിശോധന നടത്തിയെങ്കിലും വി ജയിച്ചില്ല. പ്രദേശത്ത് കനത്ത മഴ പെയ്തിറങ്ങിയതിനാല്‍ വൈകീട്ട് നാലോടെ നിര്‍ത്തിവെക്കേണ്ടി വന്നു.തിങ്കളാഴ്ചയും തിരച്ചില്‍ തുടരും.
ചളിയുടെയും വെള്ളത്തിെൻറയും സാന്നിധ്യം ഏറെയുള്ളതിനാലാണ് ജി.പി.ആര്‍ സംവിധാനത്തിെൻറ പ്രവര്‍ത്തനം തടസ്സപ്പെട്ടതെന്ന് പ്രിന്‍സിപ്പല്‍ സയൻറിസ്റ്റ് ഡോ. ആനന്ദ് കെ. പാണ്ഡെ പറഞ്ഞു. മന്ത്രിമാരായ ജി. സുധാകരന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും ഞായറാഴ്ച ദുരന്തസ്ഥലം സന്ദര്‍ശിച്ചു.
പ്രളയബാധിതരുടെ താൽക്കാലിക പുനരധിവാസത്തിന് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ പരിഗണിക്കും -മന്ത്രി ശശീന്ദ്രന്‍
എടക്കര: പ്രളയബാധിതരുടെ താൽക്കാലിക പുനരധിവാസത്തിന് താമസമില്ലാത്ത സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. കവളപ്പാറ ദുരന്തഭൂമി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. വീട് നഷ്ടപ്പെട്ടവര്‍ ഉള്‍ക്കൊള്ളുന്ന ചില ക്യാമ്പുകള്‍ നിലനിര്‍ത്തും. നാടുകാണി ചുരം പാതയില്‍ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തില്‍ മറ്റു റൂട്ടുകളില്‍ ഗൂഡല്ലൂർ, ബത്തേരി, കല്‍പറ്റ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ബസുകള്‍ ഓടിക്കുന്നതിെൻറ സാധ്യത പരിശോധിക്കും.
പ്രളയത്തെ തുടർന്ന് പോത്തുകല്‍ പഞ്ചായത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ യോഗം ഉടന്‍ വിളിക്കും. അടുത്ത ബുധനാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും യോഗം വിളിക്കുക. വീട് മാറാന്‍ താല്‍പര്യമുള്ളവരെ പുതിയ സ്ഥലം കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കും.
രാജ്യറാണി എക്സ്പ്രസില്‍ കൊച്ചുവേളിയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ആർ.സി.സി എന്നിവിടങ്ങളിലേക്ക് പോകാന്‍ ഒരു ബസുകൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. എൻ.സി.പി ജില്ല പ്രസിഡൻറ് ശിവശങ്കരൻ, സെക്രട്ടറി ബിജു കനകക്കുന്നിൽ, ആലീസ് മാത്യു, മജീദ് എടവണ്ണ, േബ്ലാക്ക് പ്രസിഡൻറ് ഇസ്മായില്‍ എന്നിവര്‍ അനുഗമിച്ചു.
ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ എസ്.പിയും; ഒരു വീട് നിർമിച്ചു നൽകും
കവളപ്പാറ: ദുരന്തഭൂമിയിൽ തുടക്കം മുതൽ വിശ്രമമില്ലാതെ രക്ഷാപ്രവർത്തനവും തിരച്ചിലും ഏകോപിപ്പിക്കുന്ന ജില്ല പൊലീസ് സൂപ്രണ്ട് യു. അബ്ദുൽ കരീം സേവനത്തിലും മികച്ച മാതൃക തീർക്കുന്നു. ഒറ്റ രാത്രികൊണ്ട് ഒന്നുമില്ലാതായവരുടെ നൊമ്പരം ദിവസങ്ങളായി അടുത്തു നിന്ന് കണ്ട അദ്ദേഹം കവളപ്പാറയിൽ സമ്പാദ്യമെല്ലാം നഷ്ടമായവരിൽ ഒരാൾക്ക് വീട് നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചു. എസ്.പിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ കീഴിലാണ് നിർമാണം പൂർത്തിയാക്കുക. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ചുചേർത്ത യോഗശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൂടുതൽ വീടുകൾ നിർമിക്കാനുള്ള ശ്രമം നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് ഒമ്പത് മുതൽ എസ്.പി ദുരന്തഭൂമിയിലുണ്ട്. പെരുന്നാൾ ദിനത്തിലും സേവന നിരതനായി അദ്ദേഹമുണ്ടായിരുന്നു.
കവളപ്പാറയിലെ കുടുംബത്തിന് വീടൊരുക്കുമെന്ന് വ്യാപാരി
കാളികാവ്: കവളപ്പാറയിലെ ഉരുൾപൊട്ടലിൽ വീട് തകർന്നു പോയ ഒരു കുടുംബത്തിനുള്ള വീട് നിർമിക്കാനാവശ്യമായ സാധന സാമഗ്രികൾ സംഭാവന ചെയ്ത് കാളികാവിലെ സാമൂഹിക പ്രവർത്തകനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിങ് പ്രസിഡൻറുമായ സി.എച്ച്. ഫൈസൽ. വീടിനാവശ്യമായ മെറ്റൽ, മണൽ, സിമൻറ്, വാതിൽ, ജനൽ, കട്ടിൽ തുടങ്ങിയ നിർമാണ സാമഗ്രികൾ വീട് നിർമാണസ്ഥലത്ത് എത്തിച്ചു കൊടുക്കാനാണ് കാളികാവിലെ ചോലക്കൽ ഹോളോബ്രിക്സ് ഉടമയായ സി.എച്ച്. ഫൈസലിെൻറ തീരുമാനം. സ്ഥലം എം.എൽ.എയുടെയും എം.പിയുടെയും നിർദേശ പ്രകാരമായിരിക്കും ആവശ്യപ്പെടുന്ന കുടുംബത്തിനുള്ള നിർമാണ സാമഗ്രികൾ എത്തിച്ചു നൽകുകയെന്ന് ഫൈസൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.